മ്യൂസിക് റൈറ്റ്സിന് 12.5 കോടി! റെക്കോർഡിട്ട് ദുൽഖർ ചിത്രം 'ഐ ആം ഗെയിം'

ദുൽഖർ ചിത്രം 'ഐ ആം ഗെയിം' സെപ്റ്റംബർ മൂന്നിന് ആഗോള റിലീസായി എത്തും
'ഐ ആം ഗെയിം' പോസ്റ്റർ
'ഐ ആം ഗെയിം' പോസ്റ്റർ
Published on
Updated on

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ മലയാള സിനിമയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ മ്യൂസിക് അവകാശം 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഡീലായാണ് ഇത് ശ്രദ്ധ നേടുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രം നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രം സെപ്റ്റംബർ മൂന്നിന് ആഗോള റിലീസായി എത്തും.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രീ റിലീസ്/മ്യൂസിക് ലോഞ്ച് ഇവന്റ് കഴിഞ്ഞ ദിവസം കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ പതിനായിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായി നടന്നു. ഗായകരായ വേടൻ, അർമാൻ മാലിക്, സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവരുടെ പ്രകടനങ്ങൾക്കൊപ്പം ദുൽഖർ സൽമാനും വേദിയിൽ എത്തിയതോടെ ചടങ്ങ് വലിയ ആഘോഷമായി മാറി.

'ഐ ആം ഗെയിം' പോസ്റ്റർ
'ചടങ്ങ്' തുടങ്ങി; നായകനായി വിനീത് ശ്രീനിവാസൻ, സംവിധാനം അഭിജിത്ത് സര്യ

ചിത്രത്തിലെ 'മഴവില്ലായേ', ‘ലൂസർ’ എന്നീ ഗാനങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മ്യൂസിക് ലോഞ്ചിനിടെ ദുൽഖർ ‘ലൂസർ’ ഗാനം ലൈവായി ആലപിച്ചതും വലിയ കയ്യടി നേടി. ദുൽഖർ സൽമാന്റെ 40ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്.

'ഐ ആം ഗെയിം' പോസ്റ്റർ
ഒരു തനി നാടൻ തുള്ളൽ! 'ഓട്ടം തുള്ളൽ' ടീസർ പുറത്ത്

ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. തകർപ്പൻ ദൃശ്യങ്ങളും ആക്ഷൻ, ചേസ് രംഗങ്ങളും നിറഞ്ഞ ട്രെയ്‌ലർ, ചിത്രമൊരുക്കുന്ന വമ്പൻ തീയേറ്റർ അനുഭവത്തിന്റെ സൂചന നൽകിയിരുന്നു. ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഐ ആം ഗെയിമി'നുണ്ട്.

News Malayalam 24x7
newsmalayalam.com