

കൊച്ചി: വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന 'ചടങ്ങ്' എന്ന ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം. വൈറ്റില പൊന്നുരുന്നി ശ്രീനാരായണേശ്വരി ക്ഷേത്രത്തിലാണ് സിനിമയുടെ പൂജ നടന്നത്. വിനീത് ശ്രീനിവാസൻ, സുരേഷ് കൃഷ്ണ, ചിത്രത്തിലെ നായിക മീനാഷി മാധവൻ, നിർമാതാക്കളായ ഡോൾവിൻ കുര്യാക്കോസ്, ഷബീർ മലവെട്ടത്ത്, ഡെൽറ്റ മണി, സംവിധായകൻ അഭിജിത്ത് സര്യ, ഷാഹി കബീർ, സംവിധായിക ഷിഫ്ന ബബിൻ പക്കർ എന്നിവരും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു. അഭിജിത്ത് സര്യയുടെ മാതാപിതാക്കളായ ശ്രീധരൻ, ശോഭ എന്നിവരാണ് സ്വിച്ചോൺ കർമം നിർവഹിച്ചത്. വിനീത് ശ്രീനിവാസൻ ഫസ്റ്റ് ക്ലാപ്പും നൽകി.
അഭിജിത്ത് സര്യ, വിഷ്ണു വിനോദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഡോൾവിൻ കുര്യാക്കോസ്, എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ്, ഡെൽറ്റ മണി, ഷബീർ മലവട്ടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിനീത് ശ്രീനിവാസൻ, സുരേഷ് കൃഷ്ണ, ജഗദീഷ്, സോന നായർ, മീനാക്ഷി മാധവി, നിഹാൽ നിഹാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഛായാഗ്രഹണം: ഹലോ റഷാദ്. എഡിറ്റർ: കണ്ണൻ മോഹൻ, സംഗീതം: ബിബിൻ അശോക്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, ആർട്ട് ഡയറക്ടർ: അഖിൽരാജ് ചിറയിൽ.
പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രജീഷ് വേലായുധൻ, ആക്ഷൻ ഡയറക്ടർ: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സാജൻ ആർ ശാരദ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുഹൈൽ വരട്ടിപള്ളിയാൽ, റീ റെക്കോർഡിംഗ് മിക്‌സർ: ഫസൽ എ ബക്കർ, സൗണ്ട് ഡിസൈനർ: ശ്രീശൻ ജി, സ്റ്റിൽസ്: ഷെയ്ൻ സബൂറ, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: പ്രൊമൈസ്, പിആർഒ: ശബരി, വാഴൂർ ജോസ്, ഡിസൈൻസ്: ഓൾഡ് മങ്ക്സ്.