ഗെയിം ചേഞ്ചർ ആയോ ദുൽഖർ? 'ഐ ആം ഗെയിം' ആദ്യ ദിന പ്രതികരണങ്ങൾ ഇങ്ങനെ

ദുൽഖർ സൽമാന്റെ കരിയർ ബെസ്റ്റ് കേരളാ, ആഗോള ഓപ്പണിങ് ലക്ഷ്യമാക്കിയാണ് ചിത്രം കുതിക്കുന്നത്
ഗെയിം ചേഞ്ചർ ആയോ ദുൽഖർ? 'ഐ ആം ഗെയിം' ആദ്യ ദിന പ്രതികരണങ്ങൾ ഇങ്ങനെ
Published on
Updated on

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ 'ഐ ആം ഗെയിമി'ന് ആദ്യ ദിനം മികച്ച പ്രേക്ഷക പ്രതികരണം. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച ദുൽഖർ സൽമാൻ ആണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. ആക്ഷൻ, പ്രണയം, വൈകാരിക രംഗങ്ങൾ എന്നിവയിലെല്ലാം കയ്യടി നേടുന്ന ദുൽഖർ സൽമാൻ, കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഡാൻ എന്ന് പേരുള്ള കഥാപാത്രമായി ദുൽഖർ സൽമാൻ ആദ്യാവസാനം ചിത്രത്തിൽ കയ്യടി നേടുന്നുണ്ട്.

ആന്റണി വർഗീസ്, മിഷ്കിൻ, കതിർ, കായദു ലോഹർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗെയിം ചേഞ്ചർ ആയോ ദുൽഖർ? 'ഐ ആം ഗെയിം' ആദ്യ ദിന പ്രതികരണങ്ങൾ ഇങ്ങനെ
'കൈ'വിട്ട കളിയാകുന്ന റിവഞ്ച് സ്റ്റോറി! 'ഐ ആം ​ഗെയിം' റിവ്യൂ | I'M GAME REVIEW

ബുക്ക് മൈ ഷോ ട്രെൻഡിലും വമ്പൻ കുതിപ്പ് നടത്തുന്ന ചിത്രം ദുൽഖർ സൽമാന്റെ കരിയർ ബെസ്റ്റ് കേരളാ, ആഗോള ഓപ്പണിങ് ലക്ഷ്യമാക്കിയാണ് കുതിക്കുന്നത് . ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തിയിരിക്കുന്നത്.

ഗെയിം ചേഞ്ചർ ആയോ ദുൽഖർ? 'ഐ ആം ഗെയിം' ആദ്യ ദിന പ്രതികരണങ്ങൾ ഇങ്ങനെ
'കടലാടും സീമയിലെ'; നിമിഷ സജയൻ - കരുണാസ് ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് - സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ.

News Malayalam 24x7
newsmalayalam.com