

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ 'ഐ ആം ഗെയിമി'ലെ ഏറെ രസകരമായ 'സ്ലാപ് സോങ്' വീഡിയോ പുറത്ത്. ജേക്സ് ബിജോയ് ഈണം നൽകി ജോയൽ ജോൺസ് ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് സുഹൈൽ കോയ. ഗാനത്തിന്റെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകൾ പുറത്തു വന്നിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണയോടെ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ച ചിത്രം, നിറഞ്ഞ സദസുകളിലാണ് പ്രദർശിപ്പിക്കുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
ഏറെ രസകരമായ ദൃശ്യങ്ങളോടെയാണ് 'സ്ലാപ് സോങ്' ഒരുക്കിയിരിക്കുന്നത്. ചിരിയും ഫാന്റസിയും ത്രില്ലും നിറഞ്ഞ ഗാനം, ചിത്രത്തിന്റെ മൂഡ് പൂർണ്ണമായും പ്രേക്ഷകരിലെത്തിക്കുന്നുണ്ട്. ദുൽഖർ സൽമാന്റെ രസകരമായ പ്രകടനവും നഹാസിന്റെ മേക്കിങ്ങും ഗാനത്തെ ഗംഭീരമാക്കിയിട്ടുണ്ട്. കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ഏറെ കൗതുകം നൽകുന്ന രീതിയിലാണ് ഈ ഗാനത്തിലെ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങളും ഇതിനോടകം സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. വ്യത്യസ്ത മൂഡിലുള്ള ഗാനങ്ങളാണ് ചിത്രത്തെ ഏറെ മനോഹരമാക്കുന്നത്. പ്രണയ ഗാനവും സ്റ്റൈലിഷ് ഗാനവും മാസ്സ് ഗാനവും കൂടാതെ, പ്രേക്ഷകർക്ക് ആവേശം പകരുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മികവ് വർധിപ്പിക്കുന്നതിൽ നിർണായകമായി.
ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തിയത്. ആന്റണി വർഗീസ്, കായദു ലോഹർ, സംയുക്ത വിശ്വനാഥൻ, മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു നിർണായക വേഷങ്ങൾ ചെയ്തിരിക്കുന്നത്.
ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ് മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് - സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, പിആർഒ- ശബരി.