ദുൽഖർ സൽമാന്റെ റൊമാന്റിക് തെലുങ്ക് ചിത്രം, നായിക പൂജ ഹെഗ്‌ഡെ; 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക്

ദുൽഖർ സൽമാന്റെ കരിയറിലെ നാൽപത്തിയൊന്നാം ചിത്രമാണ് 'ശ്രീ ശ്രീ'
'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
Published on
Updated on

ഹൈദരാബാദ്: ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ പുറത്ത്. 'ശ്രീ ശ്രീ' എന്നാണ് സിനിമയുടെ പേര്. 'Love Will Spark Again' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. എസ്എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമിക്കുന്നത്. എസ്എൽവി സിനിമാസ് നിർമിക്കുന്ന പത്താമത്തെ ചിത്രമാണിത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ദുൽഖർ സൽമാൻ - പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ദുൽഖർ സൽമാന്റെ കരിയറിലെ നാൽപത്തിയൊന്നാം ചിത്രമായ DQ41 ഒരു പ്രണയ കഥയാണ് പറയുന്നത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ പുരോഗമിക്കുകയാണെന്നാണ് വിവരം. മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പൻ വിജയങ്ങളുമായി തിളങ്ങി നിൽക്കുന്ന ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്.

'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
സൂക്ഷിക്കുക, രാജീവൻ വെറും നോബഡിയല്ല! 'I, NOBODY' REVIEW

സംവിധായകൻ രവി നെലകുടിറ്റി തന്നെയാണ് DQ41 രചിച്ചിരിക്കുന്നതും. വമ്പൻ ബജറ്റിലും കാൻവാസിലും, ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മികച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ നിര തന്നെ ഭാഗമാകുന്നുണ്ട്. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ വമ്പൻ റിലീസ് ആയാണ് ചിത്രം ഒരുക്കുന്നത്.

ബിഗ് ബജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ 'ഐ ആം ഗെയിം', പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രമായ 'ആകാശം ലോ ഓക താര' എന്നിവയാണ് ദുൽഖർ സൽമാൻ നായകനായി എത്തുന്ന അടുത്ത റിലീസുകൾ.

'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
സത്ലജിൽ താഴ്ത്തിയ മൃതദേഹങ്ങൾ, ഭരണകൂട ഭീകരത! 'SATLUJ' REVIEW

രചന, സംവിധാനം: രവി നെലക്കുടിറ്റി, നിർമാതാവ്: സുധാകർ ചെറുകുരി, ബാനർ: SLV സിനിമാസ്, സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ - ശബരി.

News Malayalam 24x7
newsmalayalam.com