പ്രണയവും സൗഹൃദവും യാത്രകളുമായി 'ആരോ ആരോ'; ദുൽഖർ സൽമാൻ - പൂജ ഹെഗ്ഡെ ചിത്രം 'ശ്രീ ശ്രീ'യിലെ ആദ്യ ഗാനം പുറത്ത്

ദുൽഖർ സൽമാന്റെ കരിയറിലെ നാൽപത്തിയൊന്നാം ചിത്രമാണ് 'ശ്രീ ശ്രീ'
'ശ്രീ ശ്രീ' സിനിമ
'ശ്രീ ശ്രീ' സിനിമ
Published on
Updated on

ഹൈദരാബാദ്: ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന 'ശ്രീ ശ്രീ' എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ദുൽഖർ സൽമാന് ആശംസകൾ നേർന്നുകൊണ്ടാണ് 'ആരോ ആരോ' എന്ന ഗാനം പുറത്തുവിട്ടിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ ജി.വി. പ്രകാശ് കുമാർ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. എസ്എൽവി സിനിമാസ് നിർമിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. 'Love Will Spark Again' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ഡിസംബറിൽ ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും.

എസ്‌എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമിക്കുന്നത്. എസ്എൽവി സിനിമാസ് നിർമിക്കുന്ന പത്താമത്തെ ചിത്രമാണിത്. ദുൽഖർ സൽമാന്റെ കരിയറിലെ 41ാം ചിത്രമായ 'ശ്രീ ശ്രീ' ഒരു ഫീൽ ഗുഡ് പ്രണയ കഥയായാണ് ഒരുങ്ങുന്നത് എന്നാണ് സൂചന. അത് ശരിവയ്ക്കുന്ന രീതിയിലാണ് ഇന്ന് പുറത്തുവന്ന 'ആരോ ആരോ'ഗാനവും ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാൻ, പൂജ ഹെഗ്ഡെ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയവും സൗഹൃദവും യാത്രകളുമാണ് ആണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ് എന്ന് ചിത്രത്തിൻ്റെ ലിറിക് വീഡിയോ സൂചിപ്പിക്കുന്നു. ഇവരുടെ ഗംഭീരമായ ഓൺ സ്ക്രീൻ കെമിസ്ട്രിയും മനോഹരമായ ദൃശ്യങ്ങളുമാണ് ഗാനത്തെ ഏറെ ആകർഷണീയമാക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഒരു യാത്രയുടെ തുടക്കമാണ് ഗാനത്തിന്റെ ആരംഭത്തിലും ദൃശ്യങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. കപിൽ കപിലൻ ആലപിച്ച ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് സിജു തുറവൂർ ആണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്ത് വന്നിട്ടുണ്ട്. 'ബൊമ്മ ബൊമ്മ' എന്ന വരികളോടെയുള്ള തെലുങ്ക് പതിപ്പ് കഴിഞ്ഞ ദിവസം തന്നെ റിലീസ് ചെയ്തിരുന്നു. അനന്ത് ശ്രീറാം ആണ് ഗാനത്തിൻ്റെ തെലുങ്ക് പതിപ്പിന് വരികൾ രചിച്ചത്.

'ശ്രീ ശ്രീ' സിനിമ
'ടോക്സിക്' പ്രേക്ഷകരെ അമ്പരപ്പിക്കും, 'ഇതെന്തായിരുന്നു' എന്നാകും നിങ്ങളുടെ പ്രതികരണം: യഷ്

ദുൽഖർ സൽമാൻ - പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ നിർമാണ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. സംവിധായകൻ രവി നെലകുടിറ്റി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. ദീക്ഷിത് ഷെട്ടി ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണയം, ഹാസ്യം, വൈകാരിക നിമിഷങ്ങൾ എന്നിവയുൾപ്പെടുത്തി വമ്പൻ ബജറ്റിലും കാൻവാസിലും, ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മികച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ നിര തന്നെ ഭാഗമാകുന്നുണ്ട്.

'ശ്രീ ശ്രീ' സിനിമ
പ്രീമിയർ റെഡ് കാർപ്പറ്റിൽ 'ബ്രാൻഡ് ന്യൂ ഡേ' സർപ്രൈസ് പൊട്ടിച്ച് ഗായകൻ; നെറ്റിചുളിച്ച് മാർവൽ ആരാധകർ

തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ വമ്പൻ റിലീസ് ആയി ചിത്രം 2026ൽ തന്നെ തിയേറ്ററുകളിലെത്തുമെന്നും ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ സൂചിപ്പിച്ചിരുന്നു. മലയാളത്തിലും തെലുങ്കിലും ഒരുപോലെ വലിയ ഹിറ്റുകളുമായി തിളങ്ങി നിൽക്കുന്ന ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. ഇതുകൂടാതെ, ബിഗ് ബജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ 'ഐ ആം ഗെയിം', പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രമായ 'ആകാശം ലോ ഓക താര' എന്നിവയാണ് ദുൽഖർ സൽമാൻ നായകനായി എത്തുന്ന അടുത്ത റിലീസുകൾ.

രചന, സംവിധാനം: രവി നെലക്കുടിറ്റി, നിർമ്മാതാവ്: സുധാകർ ചെറുകുരി, ബാനർ: എസ്എൽവി സിനിമാസ്, സഹനിർമാതാവ്: ഇഷാൻ സക്‌സേന, സിഇഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, എഡിറ്റിംഗ്- കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ - ശബരി.

News Malayalam 24x7
newsmalayalam.com