'ലോക' യൂണിവേഴ്‌സുമായി ദുല്‍ഖര്‍ സല്‍മാന്‍; സൂപ്പര്‍ ഹീറോ ആയി കല്യാണി, ഒപ്പം നസ്ലിനും

'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'
Kalyani Priyadarshan, Dulquer Salmaan, Neslen
ദുല്‍ഖർ സല്‍മാന്‍, കല്യാണി പ്രിയദർശന്‍, നെസ്ലന്‍ ഗഫൂർ Source : Facebook and Instagram
Published on

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കല്യാണി പ്രിയദര്‍ശനും നസ്ലിനുമാണ് പോസ്റ്ററിലുള്ളത്. 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര' എന്നാണ് ചിത്രത്തിന്റെ പേര്. 'A world were legends come alive' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

ഒരു സൂപ്പര്‍ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുണ്‍ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'.

Kalyani Priyadarshan, Dulquer Salmaan, Neslen
Thappad: വെറും ഒരു അടിയല്ല

പ്രേക്ഷകര്‍ക്ക് വലിയ ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. മലയാളി പ്രേക്ഷകര്‍ ഇന്നോളം കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് പോസ്റ്റര്‍ തരുന്നത്. സൂപ്പര്‍ ഹീറോ വേഷത്തിലുള്ള കല്ല്യാണി പ്രിയദര്‍ശനോപ്പം നസ്ലിനേയും പോസ്റ്ററില്‍ കാണാം. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ഈ ചിത്രം.

ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ - ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ബംഗ്ലാന്‍ , കലാ സംവിധായകന്‍ - ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ - മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ് - രോഹിത് കെ. സുരേഷ്, അമല്‍ കെ. സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ - യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ് - സുജിത്ത് സുരേഷ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com