വീണ്ടും ചരിത്രം; ഓൾ ടൈം ടോപ് കേരളാ ഗ്രോസ്സർ ആയി ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം "ലോക"

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും അധികം പ്രേക്ഷകർ ആഗോള തലത്തിൽ കണ്ട മലയാള ചിത്രമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് "ലോക" മാറിയിരുന്നു. ഇത് കൂടാതെ കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് മാത്രം ആദ്യമായി 50000 ഷോകൾ പിന്നിടുന്ന ചിത്രമായും "ലോക" ചരിത്രം സൃഷ്ടിച്ചു.
ലോക അവതരിപ്പിച്ച്  ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്
ലോക അവതരിപ്പിച്ച് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്Source; Social Media
Published on

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഇന്ന് മുതൽ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കേരളാ ഗ്രോസ് നേടുന്ന ചിത്രം. റിലീസ് ചെയ്ത് 39 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. 119 കോടിയോളമാണ് ഇതിനോടകം ചിത്രം നേടിയ കേരളാ ഗ്രോസ് കളക്ഷൻ. നേരത്തെ മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രം ആഗോള തലത്തിൽ 300 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാവാനുള്ള ഒരുക്കത്തിലാണ്.

ലോക അവതരിപ്പിച്ച്  ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്
നിവിന്‍ പോളി വീണ്ടും 'സഖാവ്' ആകുന്നോ? എൽഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍ സമരവുമായി ബി. ഉണ്ണികൃഷ്ണന്റെ പൊളിറ്റിക്കല്‍ ഡ്രാമ

കേരളത്തിൽ നിന്ന് ആദ്യമായി 120 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമായും വൈകാതെ "ലോക" മാറും. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും അധികം പ്രേക്ഷകർ ആഗോള തലത്തിൽ കണ്ട മലയാള ചിത്രമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് "ലോക" മാറിയിരുന്നു. ഇത് കൂടാതെ കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് മാത്രം ആദ്യമായി 50000 ഷോകൾ പിന്നിടുന്ന ചിത്രമായും "ലോക" ചരിത്രം സൃഷ്ടിച്ചു. മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം, മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വലിയ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം സ്വന്തമാക്കി യാത്ര തുടരുന്നത്.

ലോക അവതരിപ്പിച്ച്  ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്
"സുഹൃത്തുക്കള്‍ കണ്ടുമുട്ടിയ സായാഹ്നം"; നിത്യഹരിത താരങ്ങളുടെ റീയൂണിയന്‍ | ചിത്രങ്ങള്‍

ഒരു കോടി 18 ലക്ഷത്തിലധികം പ്രേക്ഷകരാണ് ചിത്രം ഇതിനോടകം ആഗോള തലത്തിൽ കണ്ടത്. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.178 കോടി രൂപക്ക് മുകളിൽ ഗ്രോസ് നേടി ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ സ്വന്തമാക്കിയ മലയാള ചിത്രമായും മാറിയ "ലോക", മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യണിൽ കൂടുതൽ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ വഴി വിറ്റ ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.

റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് ഈ അരുൺ ഡൊമിനിക് - കല്യാണി പ്രിയദർശൻ ചിത്രം. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തു.

ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ വലിയ ആകർഷണങ്ങളിൽ ഒന്നായി മാറി. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ " ലോക ചാപ്റ്റർ 2" അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടോവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകൻ. "ലോക" കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് തന്നെയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com