‘ടോക്സിക്’ കേരളാ വിതരണാവകാശം സ്വന്തമാക്കി ഇ ഫോർ എന്റർടെയ്‌ൻമെന്റ്

ഇ ഫോർ എന്റർടെയ്‌ൻമെന്റിന്റെ പങ്കാളിത്തം ചിത്രത്തിന് റെക്കോർഡ് ബ്രേക്കിങ് റിലീസ് ഉറപ്പാക്കുമെന്നാണ് നിർമാതാക്കൾ കണക്കുകൂട്ടുന്നത്
'ടോക്സിക്കി'ൽ യഷ്
'ടോക്സിക്കി'ൽ യഷ്Source: Arranged
Published on
Updated on

കൊച്ചി: സിനിമാ പ്രേമികൾ കാത്തിരിക്കുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സി'ന്റെ കേരളത്തിലെ വിതരണാവകാശം ഔദ്യോഗികമായി സ്വന്തമാക്കി മുകേഷ് മെഹ്തയുടെയും സി.വി. സാരഥിയുടെയും നേതൃത്വത്തിലുള്ള ഇ ഫോർ എന്റർടെയ്‌ൻമെന്റ്. 'പുഷ്പ 2', 'അനിമൽ', 'ലിയോ', 'അവതാർ' തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ കേരളത്തിൽ എത്തിച്ച ഇ ഫോർ എന്റർടെയ്‌ൻമെന്റിന്റെ പങ്കാളിത്തം ചിത്രത്തിന് റെക്കോർഡ് ബ്രേക്കിങ് റിലീസ് ഉറപ്പാക്കുമെന്നാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കണക്കുകൂട്ടുന്നത്.

കെവിഎൻ പ്രൊഡക്ഷൻസുമായും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസുമായും ചേർന്നുള്ള ഇ ഫോർ എന്റർടെയ്‌ൻമെന്റിന്റെ ഈ കൂട്ടുകെട്ട് സിനിമാ മേഖലയിലെ സുപ്രധാന നാഴികക്കല്ലുകളിൽ ഒന്നാണ്. കേരളത്തിൽ റോക്കിങ് സ്റ്റാർ യഷിന്റെ ബ്രാൻഡ് വാല്യു സമാനതകളില്ലാത്തതാണ്. നിലവിൽ കേരളത്തിൽ ഒരു ഇതരഭാഷാ ചിത്രം നേടുന്ന ഏറ്റവും ഉയർന്ന വിഹിതം 'കെജിഎഫ് 2'വിന്റെ പേരിലാണ്. യുവാക്കളും മാസ് സിനിമകളുടെ ആരാധകരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായി 'ടോക്സിക്' മാറിക്കഴിഞ്ഞ സാഹചര്യത്തിൽ, കേരളത്തിലെ 350ലധികം സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

'ടോക്സിക്കി'ൽ യഷ്
യാര് വില്ലൻ! 'അപൂർവരാഗ'ത്തിൽ തുടങ്ങിയ രജനി-കമൽ ബ്രോമാൻസ്

ഈ സഹകരണത്തെക്കുറിച്ച് ഇ ഫോർ എന്റർടെയ്‌ൻമെന്റിന്റെ മുകേഷ് മെഹ്ത പറഞ്ഞത് ഇങ്ങനെ: “കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബ്രഹ്മാണ്ഡ ചിത്രമായ 'ടോക്സിക്കി'ന്റെ കേരളത്തിലെ വിതരണച്ചുമതല ഞങ്ങളെ ഏൽപ്പിച്ചതിൽ ഞങ്ങൾ നന്ദി അറിയിക്കുന്നു. ഇത്രയും വലിയൊരു പ്രോജക്ടിന്റെ ഭാഗമാകുന്നത് ഒരു ബഹുമതി തന്നെയാണ്. 'ടോക്സിക്' ഒരു ബോൾഡ് സിനിമാറ്റിക് സ്റ്റേറ്റ്മെൻ്റ് എന്ന് തന്നെ പറയാം, കേരളത്തിലുടനീളമുള്ള പ്രേക്ഷകർക്ക് ഈ ലാൻഡ്മാർക്ക് ചിത്രം ഏറ്റവും ഗംഭീരമായി അനുഭവിക്കാനാവുമെന്ന് ഞങ്ങൾ തീർച്ചയായും ഉറപ്പാക്കും.”

ഇ ഫോർ എന്റർടെയ്‌ൻമെന്റിന് പുറമെ, വമ്പൻ വിതരണക്കാരാണ് 'ടോക്സിക്കു'മായി സഹകരിക്കുന്നത്. ഉത്തരേന്ത്യയിൽ അനിൽ തഡാനിയുടെ എഎ ഫിലിംസ് യഷിനൊപ്പം വീണ്ടും ഒന്നിക്കുമ്പോൾ, തെലുങ്ക് സംസ്ഥാനങ്ങളിൽ ദിൽ രാജുവിന്റെ നേതൃത്വത്തിലുള്ള ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് (SVC) ചിത്രം വിതരണം ചെയ്യും.

'ടോക്സിക്കി'ൽ യഷ്
സൗത്തിൽ വയറും, നോർത്തിൽ ക്ലീവേജും; അഭിനയത്തേക്കാൾ നടിമാരുടെ ശരീരം പകർത്താനാണ് ഇവിടെ താൽപ്പര്യം: തപ്സി

യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഡബ്ബ് ചെയ്ത് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2026 മാർച്ച് 19ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com