സൗത്തിൽ വയറും, നോർത്തിൽ ക്ലീവേജും; അഭിനയത്തേക്കാൾ നടിമാരുടെ ശരീരം പകർത്താനാണ് ഇവിടെ താൽപ്പര്യം: തപ്സി

അനുഭവ് സിൻഹ സംവിധാനം ചെയ്ത 'അസ്സി' ആണ് തപ്സി പന്നുവിന്റെ ഏറ്റവും പുതിയ ചിത്രം
തപ്‌സി പന്നു
തപ്‌സി പന്നുSource: Instagram / taapsee
Published on
Updated on

കൊച്ചി: കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്ന അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി തപ്‌സി പന്നു. ബോളിവുഡിലും തമിഴ്, തെലുങ്ക് സിനിമകളിലും ഒരുപോലെ തിളങ്ങിയ നടിയാണ് തപ്സി. സിനിമാ മേഖലയിലെ ലിംഗവിവേചനത്തെയും സ്ത്രീവിരുദ്ധമായ പ്രവണതകളെയും കുറിച്ച് നടി എന്നും ധീരമായി സംസാരിക്കാറുണ്ട്. ഇപ്പോഴിതാ, സിനിമകളിൽ നടിമാരുടെ അഭിനയത്തേക്കാൾ ഉപരി ശരീരസൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന രീതിയെ വിമർശിക്കുകയാണ് താരം.

ദക്ഷിണേന്ത്യൻ സിനിമകളിൽ രൂപഭംഗി വർധിപ്പിക്കുന്നതിനായി 'പാഡഡ് ബ്രാ' ധരിക്കാൻ ആവശ്യപ്പെടാറുണ്ടെന്ന് തപ്‌സി വെളിപ്പെടുത്തി. ഇത്തരം കാര്യങ്ങൾ സംവിധായകൻ നേരിട്ടാവില്ല സംസാരിക്കുക. സെറ്റുകളിൽ സാധാരണ ഒന്നോ രണ്ടോ സ്ത്രീകൾ മാത്രമേ ഉണ്ടാകാറുള്ളൂ. അതിനാൽ സംവിധായകൻ അസിസ്റ്റന്റ് ഡയറക്ടറോട് പറയും, എഡി അത് സ്റ്റൈലിങ് ടീമിനോടോ അല്ലെങ്കിൽ ഹെയർ ടീമിലെ ഏതെങ്കിലും സ്ത്രീ അംഗത്തോടോ കൈമാറും. ഏറ്റവും ഒടുവിലാകും ആ സന്ദേശം നടിയിലേക്ക് എത്തുകയെന്നും തപ്സി പറഞ്ഞു.

തപ്‌സി പന്നു
"നന്ദി എകെ"; അജിത്തിനൊപ്പം റേസിങ് ത്രില്ലിൽ മഞ്ജു വാര്യർ

"ഒരു പാട്ട് ചിത്രീകരണത്തിനിടയിൽ സെറ്റിൽ വച്ച് ഇത് എത്രത്തോളം നാണക്കേടുണ്ടാക്കുന്ന ഒന്നാണെന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. എല്ലാവരും നോക്കി നിൽക്കെ ഒരാൾ പകുതിക്ക് വെച്ച് എഴുന്നേറ്റു പോകേണ്ടി വരുന്നു. തിരിച്ചുവരുമ്പോൾ എന്താണ് മാറിയതെന്ന് എല്ലാവരും അത്ഭുതപ്പെടുകയും ചെയ്യുന്നു. എന്നിട്ട് 'ഇപ്പോഴും വലിയ മാറ്റമൊന്നും കാണുന്നില്ല', എന്നവർ പറയും. അങ്ങനെ വീണ്ടും പോയി വസ്ത്രം മാറി വരാൻ നിങ്ങളോട് ആവശ്യപ്പെടുന്നു... ഇതാണ് അവിടെ സംഭവിക്കുന്നത്," തപ്സി പറയുന്നു.

ഭോജ്‌പുരി, സൗത്ത് ഇന്ത്യൻ സിനിമകളിലെ പാട്ടുകളിൽ നടിമാരുടെ വയറ് എടുത്തുകാട്ടുന്ന പ്രവണതയുണ്ടെന്നും നടി പറഞ്ഞു. തപ്‌സിയുടെ അഭിപ്രായത്തിൽ, പല ദക്ഷിണേന്ത്യൻ സിനിമകളിലും നടിമാരുടെ വയറ് കേന്ദ്രീകരിച്ചാണ് ഷോട്ടുകൾ ആസൂത്രണം ചെയ്യുന്നത്. ഹിന്ദി സിനിമകൾ പലപ്പോഴും 'ക്ലീവേജ്' ഭാഗത്തേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മുൻപ് തന്റെ ആദ്യ സിനിമയിൽ സംവിധായകൻ വയറ്റിൽ തേങ്ങ എറിഞ്ഞ അനുഭവം തമാശരൂപേണയാണെങ്കിലും താരം പങ്കുവച്ചിരുന്നു. നടിമാരുടെ വസ്ത്രധാരണത്തിലും ശരീരത്തിലും അനാവശ്യമായി ഇടപെടുന്ന രീതി മാറണമെന്നും, ഇത്തരം ആവശ്യങ്ങൾ പലപ്പോഴും നടിമാരെ അസ്വസ്ഥരാക്കാറുണ്ടെന്നും തപ്‌സി കൂട്ടിച്ചേർത്തു.

തപ്‌സി പന്നു
2026ലെ വമ്പൻ കരാർ! 'ടോക്‌സിക്' സംഗീത അവകാശങ്ങൾ സ്വന്തമാക്കി സീ മ്യൂസിക്

അതേസമയം, അനുഭവ് സിൻഹ സംവിധാനം ചെയ്ത 'അസ്സി' ആണ് തപ്സി പന്നുവിന്റെ ഏറ്റവും പുതിയ ചിത്രം. ഫെബ്രുവരി 20നാണ് ചിത്രം റിലീസ് ആയത്. ഗൗരവ് സോളങ്കിയാണ് 'അസ്സി'യുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. തപ്സിക്ക് പുറമേ കനി കുസൃതി, രേവതി, മനോജ് പഹ്‌വ, കുമുദ് മിശ്ര, സീശാൻ അയ്യൂബ്, നസീറുദ്ദീൻ ഷാ, സുപ്രിയ പഥക്, സീമ ഭാർഗവ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ബനാറസ് മീഡിയ വർക്‌സിന്റെ ബാനറിൽ ഭൂഷൺ കുമാർ, കിഷൻ കുമാർ, അനുഭവ് സിൻഹ എന്നിവർ ചേർന്നാണ് നിർമാണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com