ഇന്ത്യയുടെ എഡിസൺ ആയി മാധവൻ; 'ജെ.ഡി.എൻ' റിലീസ് തീയതി പുറത്ത്

കൃഷ്ണകുമാർ രാമകുമാർ ആണ് സിനിമയുടെ രചനയും സംവിധാനവും
ജെ.ഡി.എൻ സിനിമയിൽ ആർ. മാധവൻ
ജെ.ഡി.എൻ സിനിമയിൽ ആർ. മാധവൻ
Published on
Updated on

ചെന്നൈ: 'ഇന്ത്യയുടെ എഡിസൺ' എന്ന് അറിയപ്പെടുന്ന ജെ.ഡി. നായിഡുവായി നടൻ ആർ. മാധവൻ എത്തുന്നു. 'ജെ.ഡി.എൻ' എന്ന് പേരിട്ടിരിക്കുന്ന സിനിമിയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'ഓഹോ എൻതൻ ബേബി' എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കൃഷ്ണകുമാർ രാമകുമാർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. കൈകൾ കൂപ്പി ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന നായിഡു ആയാണ് പോസ്റ്ററിൽ മാധവനെ അവതരിപ്പിച്ചിരിക്കുന്നത്. സത്യരാജ്, ദുഷാര വിജയൻ എന്നിവരേയും പോസ്റ്ററിൽ കാണാം.

ജയറാം, പ്രിയാമണി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വർഗീസ് മൂലൻ പിക്ചേഴ്സ്, ട്രൈകളർ ഫിലിംസ് എന്നി ബാനറുകളിൽ വിജയ് മൂലൻ, വർഗീസ് മൂലൻ, മാധവൻ, പങ്കാളി സരിത എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. 'റോക്കട്രി: ദ നമ്പി ഇഫക്ട്' എന്ന ചിത്രത്തിന് ശേഷം ട്രൈകളർ ഫിലിംസും വർഗീസ് മൂലൻ പിക്ചേഴ്സും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ജെ.ഡി.എൻ സിനിമയിൽ ആർ. മാധവൻ
Drishyam 3 Review | ജോർജുകുട്ടിയിലെ ഉള്ളൊഴുക്കുകൾ മോഹൻലാലിൽ ഭ​ദ്രം, പക്ഷേ...

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. അരവിന്ദ് കമലനാഥൻ ഛായാഗ്രഹണത്തിനൊപ്പം ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ കൂടിയായി പ്രവർത്തിക്കുന്നു. 2026 ജൂലൈ 17നാണ് സിനിമയുടെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും 'ജി.ഡി.എൻ' റിലീസ് ചെയ്യും.

1893 മാർച്ച് 23ന് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന കോയമ്പത്തൂരിനടുത്ത് കാലങ്കൽ എന്ന സ്ഥലത്താണ് ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു എന്ന ജെ.ഡി.എൻ നായിഡുവിന്റെ ജനനം. എഞ്ചിനീയറും സംരംഭകനുമായിരുന്നു. വൈദേശിക സാങ്കേതികവിദ്യകളെ ചെലവ് കുറഞ്ഞതും പ്രായോഗികവുമായ കണ്ടുപിടുത്തങ്ങളാക്കി മാറ്റിയ നായിഡു ഇന്ത്യൻ വ്യവസായ രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഇലക്ട്രിക് മോട്ടർ, റേസറുകൾ, മണ്ണെണ്ണ ഫാൻ, ടിക്കറ്റ് മെഷീനുകൾ എന്നിങ്ങനെ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്.

News Malayalam 24x7
newsmalayalam.com