ഗോവയിലെ അധോലോകം വിറപ്പിക്കാൻ കർമാടി; സുദേവ് നായരുടെ 'ടോക്സിക്' ലുക്ക് പുറത്ത്!

മാർച്ച് 19നാണ് ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' തിയേറ്ററുകളിൽ എത്തുന്നത്
സുദേവ് നായരുടെ 'ടോക്സിക്' ലുക്ക്
സുദേവ് നായരുടെ 'ടോക്സിക്' ലുക്ക്
Published on
Updated on

കൊച്ചി: ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന, ഏറെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം 'ടോക്സിക്' (Toxic: A Fairy Tale for Grown-ups) എന്ന സിനിമയിലെ സുദേവ് നായരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'റോക്കിങ് സ്റ്റാർ' യഷ് നായകനാകുന്ന ഈ ചിത്രത്തിൽ 'കർമാടി' എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് നായർ എത്തുന്നത്. സുദേവ് നായരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാകാൻ പോകുന്ന വേഷമാണ് 'ടോക്സിക്കി'ലെ കർമാടി എന്നാണ് വിലയിരുത്തൽ. സുധീവ് നായർ അഭിനയിച്ച അവസാന മൂന്ന് തെലുങ്ക് ചിത്രങ്ങളും വൻ ഹിറ്റുകളായിരുന്നു. ജൂനിയർ എൻടിആർ നായകനായ 'ദേവര', പവൻ കല്യാണിന്റെ 'ഒ.ജി' , സങ്ക്രാന്തയിൽ പുറത്ത് ഇറങ്ങിയ ചിരഞ്ജീവി ചിത്രം 'മന ശങ്കര വീര പ്രസാദ് ഗാരു' എന്നിവ വൻ വിജയങ്ങളായിരുന്നു.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഗീതു മോഹൻദാസ് തന്റെ ബിഗ് ബജറ്റ് ചിത്രത്തിലെ പ്രധാന വേഷത്തിലേക്ക് സുദേവിനെ തിരഞ്ഞെടുത്തത് നടന്റെ അഭിനയമികവ് കൊണ്ടാണ്. 1940കൾ മുതൽ 1970കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് സിനിമയുടെ കഥാഭൂമിക. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. സിനിമയിൽ സുദേവിന്റെ കഥാപാത്രത്തിന് ഏറെ ആഴവും സങ്കീർണതയും ഉണ്ടെന്നാണ് സൂചനകൾ.

സുദേവ് നായരുടെ 'ടോക്സിക്' ലുക്ക്
ഒരു നടിയുടെ 'ആയുസ്' 6-7 വർഷമാണെന്നാണ് അന്നവർ പറഞ്ഞത്, ഞാൻ സിനിമയിൽ എത്തിയിട്ട് 20 വർഷമായി: പാർവതി തിരുവോത്ത്

'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. നയൻതാര, കിയാര അദ്വാനി, സുദേവ് നായർ എന്നിവരടങ്ങുന്ന വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം സംവിധായക എന്ന നിലയിൽ ഗീതു മോഹൻദാസിന്റെ കരിയറിലെ ഏറ്റവും വലിയ കാൽവെപ്പാണ്. 'ലയേഴ്സ് ഡയസ്', 'മൂത്തോൻ' എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഗീതു, തന്റെ തനതായ റിയലിസ്റ്റിക് ശൈലിയും യഷിന്റെ മാസ് അപ്പീലും സമന്വയിപ്പിച്ചാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കിയിരിക്കുന്നത്.

യഷിനൊപ്പം ചേർന്ന് ഗീതു തന്നെ തിരക്കഥയൊരുക്കിയ ഈ 'ഡാർക്ക് ഫെയറി ടെയിൽ', രവി ബസ്രൂറിന്റെ സംഗീതവും രാജീവ് രവിയുടെ ഛായാഗ്രഹണവും കൊണ്ട് ഇന്ത്യൻ സിനിമയിൽ പുതിയൊരു ദൃശ്യവിസ്മയം തീർക്കാനൊരുങ്ങുകയാണ്. 2026 മാർച്ച് 19നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com