'ടോക്സിക്' റിലീസ് മാറ്റി; പ്രൊമോഷൻ പരിപാടികൾ നിർത്തിവച്ചു

മാർച്ച് 19നാണ് സിനിമയുടെ വേൾഡ് വൈഡ് പ്രീമിയർ പ്രഖ്യാപിച്ചിരുന്നത്
ഗീതു മോഹൻദാസ് - യഷ് ചിത്രം 'ടോക്സിക്'
ഗീതു മോഹൻദാസ് - യഷ് ചിത്രം 'ടോക്സിക്'
Published on
Updated on

കൊച്ചി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോക്കിങ് സ്റ്റാർ യഷിന്റെ ആക്ഷൻ ഡ്രാമ ചിത്രമായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സി'ന്റെ ആഗോള റിലീസ് തീയതി മാറ്റുന്നതായി കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും അറിയിച്ചു. നേരത്തെ 2026 മാർച്ച് 19ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് പ്രീമിയർ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും പ്രാദേശിക അസ്ഥിരതയും കണക്കിലെടുത്ത് 2026 ജൂൺ നാലിലേക്കാണ് മാറ്റിയത്.

ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാർസ് ഫിലിംസിന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനം. ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ ഗൾഫ് മേഖലയിലുടനീളം നിലനിൽക്കുന്ന സംഘർഷങ്ങളും സിനിമാ പ്രദർശനങ്ങളെ ഇത് ബാധിച്ചേക്കാമെന്ന സാഹചര്യവുമാണ് റിലീസ് തീയതി പുനഃക്രമീകരിക്കാൻ പ്രേരിപ്പിച്ചത്. ഈ മേഖലയിലെ സംഭവവികാസങ്ങൾ നിർമാതാക്കൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയായിരുന്നു. മാർച്ച് എട്ടിന് ബാംഗ്ലൂരിൽ ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നടത്താനിരുന്ന വൻ ട്രെയ്‌ലർ ലോഞ്ച് പരിപാടികൾക്ക് മുന്നോടിയായാണ് ഈ അറിയിപ്പ് വരുന്നത്. മാർച്ച് 19ലെ റിലീസിനായി ചിത്രത്തിന്റെ അന്തിമ പ്രൊമോഷൻ ഷെഡ്യൂളുകൾ നിർമാതാക്കൾ നേരത്തെ തയാറാക്കിയിരുന്നു.

ഗീതു മോഹൻദാസ് - യഷ് ചിത്രം 'ടോക്സിക്'
ഇനി 'അവതാർ' ഇന്ത്യയിൽ പിറക്കും; മോഷൻ ക്യാപ്ചർ ലാബുമായി അന്നപൂർണ സ്റ്റുഡിയോസ്, 'വാരണാസി' ഷൂട്ടിങ്ങോടെ തുടക്കം

ചിത്രത്തിലെ ആദ്യ സിംഗിൾ ആയ 'തബാഹി' മാർച്ച് രണ്ടിന് പുറത്തിറക്കാൻ സജ്ജമായിരുന്നെങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്ത് മ്യൂസിക് വീഡിയോ പുറത്തിറക്കുന്നതും പ്രൊമോഷൻ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു.

കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന ഇങ്ങനെയാണ്, "ആഗോള പ്രേക്ഷകർക്കായി ഒരു ചിത്രം എന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങൾ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' വിഭാവനം ചെയ്തത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ച ഈ സിനിമ, സ്വദേശത്തും വിദേശത്തുമുള്ള പ്രേക്ഷകരുമായി ഒരുപോലെ സംവദിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിർമിച്ചിരിക്കുന്നത്.

വർഷങ്ങളുടെ അധ്വാനത്തിന് ശേഷം, മാർച്ച് 19ന് ചിത്രം നിങ്ങളുമായി പങ്കുവയ്‌ക്കാൻ ഞങ്ങൾ ആവേശഭരിതരായിരുന്നു. എന്നിരുന്നാലും, മിഡിൽ ഈസ്റ്റിലെ നിലവിലെ അനിശ്ചിതത്വം ഏറ്റവും കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.

അതുകൊണ്ട് തന്നെ, ഞങ്ങളുടെ പങ്കാളികളുടെയും പ്രേക്ഷകരുടെയും താൽപ്പര്യം മുൻനിർത്തി, റിലീസ് മാറ്റിവെക്കാനുള്ള പ്രയാസകരവും എന്നാൽ ചിന്തിച്ചുറപ്പിച്ചതുമായ ഒരു തീരുമാനം ഞങ്ങൾ എടുത്തിരിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും ഞങ്ങൾ നന്ദി പറയുന്നു. 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' ഇനി 2026 ജൂൺ നാലിന് ഇംഗ്ലീഷിലും വിവിധ ഇന്ത്യൻ ഭാഷകളിലുമായി ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും."

ഗീതു മോഹൻദാസ് - യഷ് ചിത്രം 'ടോക്സിക്'
'മഴയെത്തും മുൻപെ' മികച്ച പരമ്പര; 2024ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് 'ടോക്സിക്കി'ലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. യഷ് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം മൊഴിമാറ്റിയും പ്രദർശനത്തിനെത്തും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന 'ടോക്സിക്' 2026 ജൂൺ നാലിന് റിലീസ് ചെയ്യും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com