അന്താരാഷ്ട്ര വേദികളിലേക്ക് 'ഹാഫ്'; TIFF മിഡ്നൈറ്റ് മാഡ്നസിൽ വേൾഡ് പ്രീമിയർ

രണ്ട് ഹാഫ്-ബ്ലഡ് വാംപയർ ട്വിൻസ് നടത്തുന്ന പ്രതികാരത്തിന്റെ കഥയാണ് ‘ഹാഫ്'
'ഹാഫ്' സിനിമ
'ഹാഫ്' സിനിമ
Published on
Updated on

ആഗോള വേദികളിൽ സംജാദ് സംവിധാനം ചെയ്ത ‘ഹാഫ്’. റിലീസിന് മുന്നോടിയായി ലോകത്തെ പ്രമുഖ ചലച്ചിത്രമേളകളായ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേള, ഫന്റാസ്റ്റിക് ഫെസ്റ്റ്, ബിയോണ്ട് ഫെസ്റ്റ്, സിറ്റ്ജസ് – ഇന്റർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ ഓഫ് കാറ്റലോണിയ എന്നിവയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ്, ഇന്റർനാഷണൽ, വെസ്റ്റ് കോസ്റ്റ്, യൂറോപ്യൻ എന്നിങ്ങനെ നാല് പ്രീമിയറുകളാണ് ചിത്രത്തിനുള്ളത്.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ് & പി.കെ. സജീവ് നിർമിക്കുന്ന ‘ഹാഫി’ന്റെ വേൾഡ് പ്രീമിയർ സെപ്റ്റംബർ 18ന് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രശസ്തമായ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ നടക്കും. സെപ്റ്റംബർ 19, 20 തീയതികളിൽ ചിത്രത്തിന് അധിക പ്രദർശനങ്ങളുമുണ്ട്. മൂന്ന് പ്രദർശനങ്ങൾക്കുമുള്ള ടിക്കറ്റുകൾ വിറ്റുതീർന്നത് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പ്രേക്ഷകശ്രദ്ധയുടെ ശ്രദ്ധേയമായ സൂചനയാണ്. ഹൊറർ, ആക്ഷൻ, ത്രില്ലർ, ഫാന്റസി തുടങ്ങിയ വിഭാഗങ്ങളിലുള്ള സിനിമകൾക്ക് പ്രാധാന്യം നൽകുന്ന മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ‘ഹാഫി’നുണ്ട്.

'ഹാഫ്' സിനിമ
ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’; ആഗോള റിലീസ് നവംബർ 20ന്

ടൊറന്റോയിലെ വേൾഡ് പ്രീമിയറിന് പിന്നാലെ അമേരിക്കയിലെ ടെക്സസിലെ ഓസ്റ്റിനിൽ നടക്കുന്ന ഫന്റാസ്റ്റിക് ഫെസ്റ്റിലാണ് ചിത്രത്തിന്റെ ഇന്റർനാഷണൽ പ്രീമിയർ. സെപ്റ്റംബർ 19നും 22നും അലാമോ ഡ്രാഫ്റ്റ്ഹൗസ് സൗത്ത് ലാമറിലാണ് പ്രദർശനങ്ങൾ. തുടർന്ന് ലോസ് ആഞ്ചലസിലെ പ്രശസ്തമായ ബിയോണ്ട് ഫെസ്റ്റിലാണ് ‘ഹാഫി’ന്റെ വെസ്റ്റ് കോസ്റ്റ് പ്രീമിയർ. സെപ്റ്റംബർ 23ന് എയ്റോ തിയേറ്ററിലാണ് പ്രദർശനം. അമേരിക്കയിലെ പ്രധാന ചലച്ചിത്രമേളകളിലൊന്നായ ബിയോണ്ട് ഫെസ്റ്റിലേക്കുള്ള ‘ഹാഫി’ന്റെ തിരഞ്ഞെടുപ്പ് മലയാള സിനിമയിലെ ആക്ഷൻ, ഹൊറർ വിഭാഗങ്ങൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ശ്രദ്ധയെ അടയാളപ്പെടുത്തുന്നു.

‘ഹാഫി’ന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളാ യാത്രയുടെ അടുത്ത ഘട്ടം സ്പെയിനിലാണ്. സിറ്റ്ജസ് – ഇന്റർനാഷണൽ ഫന്റാസ്റ്റിക് ചലച്ചിത്രമേള ഓഫ് കാറ്റലോണിയയുടെ 2026 പതിപ്പിൽ സിറ്റ്ജസ് കളക്ഷൻ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വാംപയർ മിത്തോളജി, ആക്ഷൻ, ഹൊറർ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രത്തിന്റെ പ്രമേയത്തിന് ഏറെ അനുയോജ്യമായ വേദിയാണ് ലോകത്തെ പ്രധാന ഫന്റാസ്റ്റിക് ചലച്ചിത്രമേളകളിലൊന്നായ സിറ്റ്ജസ്. ചിത്രത്തിന്റെ യൂറോപ്യൻ പ്രീമിയറും ഇവിടെ നടക്കും.

‘ഹാഫ്’ സിനിമ
‘ഹാഫ്’ സിനിമ

2026ലാണ് 'ഹാഫ്' ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ട് ഹാഫ്-ബ്ലഡ് വാംപയർ ട്വിൻസ് നടത്തുന്ന പ്രതികാരത്തിന്റെ കഥയായാണ് ‘ഹാഫി’നെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തുന്നത്. വാംപയർ മിത്തോളജി, റോഡ് ആക്ഷൻ, ഹൊറർ, പ്രതികാരം എന്നിവ സമന്വയിപ്പിക്കുന്ന ചിത്രമാണ് ‘ഹാഫ്’.

പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാപ്പിനുവാണ് ഛായാഗ്രഹണം. മഹേഷ് ഭുവനേന്ദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. വിഷ്ണു ഗോവിന്ദാണ് ശബ്ദസംവിധാനം. മിഥുൻ മുകുന്ദനാണ് സംഗീതം ഒരുക്കുന്നത്. വെരി ട്രി യുലിസ്മാനാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. മോഹൻദാസാണ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്നത്.

News Malayalam 24x7
newsmalayalam.com