നാലാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഫസ്റ്റ് ക്ലാപ് നൽകി ഗിരീഷ് എ.ഡി, സംവിധാനം രോഹിത് ചന്ദ്രശേഖർ

ഇന്ത്യൻ സിനിമാ കമ്പനിയുടെ 'പ്രൊഡക്ഷൻ നമ്പർ 4'ന്റെ പൂജാ ചടങ്ങുകൾ നടന്നു
നാലാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഫസ്റ്റ് ക്ലാപ് നൽകി ഗിരീഷ് എ.ഡി, സംവിധാനം രോഹിത് ചന്ദ്രശേഖർ
Published on
Updated on

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’യ്ക്ക് ശേഷം ഒന്നിലധികം ചിത്രങ്ങളുമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ 'പ്രൊഡക്ഷൻ നമ്പർ 4'ന്റെ പൂജാ ചടങ്ങുകൾ നടന്നു. കിരൺ കെ.എസ് ആണ് ചിത്രം രചിച്ചത്.

ചിത്രത്തിന്റെ നിർമാതാക്കൾ, അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്ത പൂജ ചടങ്ങിൽ, പ്രശസ്ത സംവിധായകരായ ഗിരീഷ് എ ഡി, ഡൊമിനിക് അരുൺ എന്നിവരും ഭാഗമായിരുന്നു. ഗിരീഷ് എ.ഡി ആദ്യ ക്ലാപ് നൽകിയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.

താരനിര, സാങ്കേതിക നിര ഉൾപ്പെടെയുള്ള ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും. 'നരിവേട്ട’യ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളാണ് ഇന്ത്യൻ സിനിമാ കമ്പനി നിർമ്മിക്കുന്നത്. അടുത്തിടെയാണ് ഇന്ത്യൻ സിനിമാ കമ്പനിയുടെ 'പ്രൊഡക്ഷൻ നമ്പർ 3' മൈസൂരിൽ ചിത്രീകരണം ആരംഭിച്ചത്. ഷറഫുദ്ദീൻ, അലൻ ബിൻ സിറാജ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ഫാമിലി എന്റർടെയ്‌നർ ഒരുക്കുന്നത് ജിതേഷ് എസ് റാം ആണ്.

നാലാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഫസ്റ്റ് ക്ലാപ് നൽകി ഗിരീഷ് എ.ഡി, സംവിധാനം രോഹിത് ചന്ദ്രശേഖർ
ടാരന്റീനോയുടെ തിരക്കഥയിൽ ഫിഞ്ചർ പടം! THE FURTHER MIS-ADVENTURES OF CLIFF BOOTH ട്രെയ്‌ലർ പുറത്ത്; റിലീസ് തീയതി?

പുതുമുഖങ്ങൾക്ക് ഉൾപ്പെടെ പ്രാധാന്യം നൽകുന്ന മറ്റു പ്രോജക്ടുകളുടെയും പ്രവർത്തനങ്ങൾ ഇന്ത്യൻ സിനിമാ കമ്പനി ആരംഭിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ 'നരിവേട്ട' മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയതോടെ, കൂടുതൽ മികവുറ്റ ചിത്രങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സിനിമാ കമ്പനി. അതുകൊണ്ട് തന്നെ ഈ ബാനറിന് കീഴിൽ ഒരേ സമയം മൂന്നോളം ചിത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

നാലാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഫസ്റ്റ് ക്ലാപ് നൽകി ഗിരീഷ് എ.ഡി, സംവിധാനം രോഹിത് ചന്ദ്രശേഖർ
ലോ കോളേജ് ക്ലാസ്മേറ്റ്‌സിനൊപ്പം മമ്മൂട്ടി; എൽഎൽബി ബാച്ചിന്റെ 50ാം വാർഷികാഘോഷ ദൃശ്യങ്ങൾ വൈറൽ

ഛായാഗ്രഹണം : ദീപക് ഡി മേനോൻ, എഡിറ്റർ : ആകാശ് ജോസഫ്, സംഗീതം: ബിബിൻ അശോക്, ആർട്ട് : ഔസേപ്പ് ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ : ആന്റണി തോമസ്, പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, വാഴൂർ ജോസ്.

News Malayalam 24x7
newsmalayalam.com