സെക്സ്, ഡേറ്റിങ് ആപ്സ്, പിന്നൊരു പഴയ റോക്ക്സ്റ്റാറും! അനുരാഗ് കശ്യപ് യൂണിവേഴ്സിൽ തിളങ്ങാൻ ഇന്ദ്രജിത്ത്; 'ബന്ദർ' ട്രെയ്‌ലർ

ബോബി ഡിയോൾ ആണ് ഈ അനുരാഗ് കശ്യപ് ചിത്രത്തിലെ നായകൻ
'ബന്ദർ' ട്രെയ്‌ലറിൽ ഇന്ദ്രജിത്ത്, ബോബി ഡിയോൾ
'ബന്ദർ' ട്രെയ്‌ലറിൽ ഇന്ദ്രജിത്ത്, ബോബി ഡിയോൾ
Published on
Updated on

ന്യൂ ഡൽഹി: അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ബന്ദർ' സിനിമയുടെ ട്രെയ്‌ലർ പുറത്ത്. ബോബി ഡിയോൾ നായകനാകുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ മലയാളി താരം ഇന്ദ്രജിത്ത് സുകുമാരനും എത്തുന്നു. നടന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. ലൈംഗികാതിക്രമ വിവാദങ്ങളിൽ കുടുങ്ങുന്ന ഒരു പഴയകാല റോക്ക്സ്റ്റാറിന്റെ വേഷത്തിലാണ് ബോബി ചിത്രത്തിൽ എത്തുന്നത്.

സമീർ മെഹ്‌റ എന്നാണ് ബോബി ഡിയോൾ കഥാപാത്രത്തിന്റെ പേര്. ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. 2025ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (TIFF) പ്രദർശിപ്പിച്ച സിനിമ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'ബന്ദർ' ട്രെയ്‌ലറിൽ ഇന്ദ്രജിത്ത്, ബോബി ഡിയോൾ
ഇന്ത്യയുടെ എഡിസൺ ആയി മാധവൻ; 'ജെ.ഡി.എൻ' റിലീസ് തീയതി പുറത്ത്

സന്യ മൽഹോത്ര, സബ ആസാദ്, സപ്ന പബ്ബി, രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഫ്രോൺ മാജിക് വർക്‌സിന്റെ ബാനറിൽ നിഖിൽ ദ്വിവേദിയാണ് ബന്ദർ നിർമിച്ചിരിക്കുന്നത്. 2026 ജൂൺ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും.

ഷാസ് റിസ്‌വിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അമിത് ത്രിവേദി, വിശാൽ മിശ്ര, സപൻ ജഗ്മോഹൻ, പായൽ ദേവ് - ആദിത്യ ദേവ്, സിക്ഫ്ലിപ്പ്, ബ്ലർഫേസ്, ശിവഹരി വർമ എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് - ആരതി ബജാജ്.

സഹ-സംവിധാനം - സാക്ഷി മേത്ത ലാവു, സഹ-നിർമാണം - വിശ്വേഷ് അഗർവാൾ, സൗണ്ട് ഡിസൈനർ – കുനാൽ ശർമ (MPSE), പശ്ചാത്തല സംഗീതം – ശിവഹരി വർമ, കൊറിയോഗ്രാഫി – ബോസ്കോ - സീസർ, പ്രൊഡക്ഷൻ ഡിസൈനർ – പ്രശാന്ത് ബിദ്കർ, കാസ്റ്റിംഗ് ഡയറക്ടർ – ഗൗതം കിഷൻചന്ദാനി, വസ്ത്രാലങ്കാരം – സുബോധ് ശ്രീവാസ്തവ, മേക്കപ്പ്, ഹെയർ & പ്രോസ്തെറ്റിക് ഡിസൈനർ – അവിനാഷ് ഹിമ്മത്രാവു പവാർ

News Malayalam 24x7
newsmalayalam.com