ഒരാഴ്ച പിന്നിട്ടിട്ടും 10 കോടി പോലും കളക്ട് ചെയ്യാനാകാതെ 'സിഗ്മ'; ജേസൺ സഞ്ജയ്‌യുടെ ആദ്യ ചിത്രം ഇതുവരെ നേടിയത് എത്ര?

വമ്പൻ റിലീസായാണ് ജേസന്റെ 'സിഗ്മ' ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലേക്ക് എത്തിയത്
ജേസൺ സഞ്ജയ് ചിത്രം 'സിഗ്മ'
ജേസൺ സഞ്ജയ് ചിത്രം 'സിഗ്മ'Source: X
Published on: 
Updated on: 

റിലീസ് ചെയ്ത് ഒരു വാരം പിന്നിടുമ്പോഴും ഇന്ത്യയിൽ നിന്ന് 10 കോടി കളക്ഷൻ കടക്കാനാകാതെ ജേസൺ സഞ്ജയ് ചിത്രം 'സിഗ്മ'. ഏഴ് ദിവസം കൊണ്ട് 9.39 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. തമിഴ്‌നാട് മുഖമന്ത്രിയുടെ മകൻ ജേസൺ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് 'സിഗ്മ'.

ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, റിലീസ് ചെയ്ത് ഏഴാം നാൾ 66 ലക്ഷം രൂപയാണ് സിനിമയുടെ നെറ്റ് കളക്ഷൻ. അതും 1,249 ഷോകളിൽ നിന്നായി. ഇതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 8.27 കോടി രൂപയായി. ഒക്ടോബർ രണ്ടിന് റിലീസായ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ ദിന കളക്ഷൻ 2.35 കോടി രൂപയായിരുന്നു. എന്നാൽ , പിന്നീട് കളക്ഷൻ കുറഞ്ഞുവന്നു. പാൻ ഇന്ത്യൻ തലത്തിൽ നടത്തിയ പ്രമോഷൻ പരിപാടികളിലൂടെ ലഭിച്ച ഹൈപ്പ് റിലീസിന് ശേഷം നിലനിർത്താൻ ചിത്രത്തിന് സാധിച്ചില്ല എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

ജേസൺ സഞ്ജയ് ചിത്രം 'സിഗ്മ'
ഒടിടിയിലും ചരിത്ര നേട്ടം! ഹോട്ട്സ്റ്റാറിൽ റെക്കോർഡ് കാഴ്ചക്കാരുമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ മലയാളം ഭാഷകളിലായി വൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ആക്ഷൻ ഹീസ്റ്റ് കോമഡി ഴോണറിലുള്ള ചിത്രത്തിൽ സന്ദീപ് കിഷനും ഫാരിയ അബ്ദുള്ളയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപു ദാസൻ, യോഗി ബാബു, മഹാലക്ഷ്മി, ഷീല രാജ്കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ ആണ് 'സിഗ്മ' നിർമിച്ചിരിക്കുന്നത്.

ജേസൺ സഞ്ജയ് ചിത്രം 'സിഗ്മ'
ഉർവശിയുടെ ഞെട്ടിക്കുന്ന പ്രകടനം, മികച്ച സൈക്കോളജിക്കൽ ത്രില്ലർ; 'ആശ' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

വിവേക്, സൂപ്പർ സുബ്ബു എന്നിവരുടെ വരികൾക്ക് തമൻ എസ് ആണ് സംഗീതം പകർന്നിരിക്കുന്നത്. കൃഷ്ണൻ വസന്ത് ആണ് 'സിഗ്മ'യുടെ ഛായാഗ്രഹണം. എഡിറ്റർ: പ്രവീൺ കെ.എൽ, കോ ഡയറക്ടർ: സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ്: അരുൺ പ്രസാദ്.

News Malayalam 24x7
newsmalayalam.com