ജയറാമിന്റെ കംബാക്ക്! രണ്ടാം ദിനം ഇരട്ടി കളക്ഷനുമായി 'ആശകൾ ആയിരം'

ഫെബ്രുവരി ആറിനാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തിയത്
ജയറാം ചിത്രം  'ആശകൾ ആയിരം'
ജയറാം ചിത്രം 'ആശകൾ ആയിരം'
Published on
Updated on

കൊച്ചി: ജയറാം-കാളിദാസ് ജയറാം കോംബോയിൽ പുറത്തിറങ്ങിയ 'ആശകൾ ആയിരം' മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയിലെ ജയറാമിന്റെ ഹരിഹരൻ എന്ന കഥാപാത്രത്തെ കയ്യടികളോടെയാണ് കാണികൾ സ്വീകരിക്കുന്നത്. ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലൂടെ 'പഴയ ജയറാമേട്ടൻ' തിരിച്ചെത്തി എന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.

കഴിഞ്ഞ ദിവസം മാത്രം സിനിമയുടെ 36.48K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയത്. ആദ്യ ദിനം ലോകവ്യാപകമായി ഒരു കോടി രൂപയിൽപ്പരം നേടിയ ചിത്രം രണ്ടാം ദിവസം ഇരട്ടി കളക്ഷനാണ് സ്വന്തമാക്കിയത്. മൂന്ന് കോടി രൂപ ആഗോള കളക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം.

ജയറാം ചിത്രം  'ആശകൾ ആയിരം'
ഷോയ്ക്ക് ഒരു ലക്ഷം വാങ്ങിയിരുന്ന രാജ്യത്തെ ആദ്യ ടെലിവിഷൻ അവതാരക; റൂബി ഭാട്ടിയയുടെ ഇപ്പോഴത്തെ പ്രതിഫലം 1000 രൂപ, കാരണം ഇതാണ്?

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് 'ആശകൾ ആയിര'ത്തിന്റെ നിർമാണം. 'ഒരു വടക്കൻ സെൽഫി'ക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന 'ആശകൾ ആയിര'ത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ ജൂഡ് ആന്തണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ഡിഒപി: സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ് ഡിസൈനർ: ബാദുഷാ എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ: സനൽ ദേവ്, എഡിറ്റർ: ഷഫീഖ് പി.വി, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കൊറിയോഗ്രാഫി: സ്പ്രിംഗ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിങ്: ഫസൽ എ ബക്കർ, ട്രയ്‌ലർ കട്ട്സ്: ലിന്റോ കുര്യൻ, ഗാനരചന: മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച്, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, സ്റ്റിൽസ്: ലെബിസൺ ഗോപി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പിആർഒ: പ്രതീഷ് ശേഖർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com