"ഈ പടം മിസ് ആക്കരുത്"; 'ഹെയ്ൽ മേരി'യെ പ്രശംസിച്ച് ജീത്തു ജോസഫ്

കുടുംബ പ്രേക്ഷകരിൽ നിന്ന് ഗംഭീര സ്വീകരണമാണ് ആദ്യ ദിനം ചിത്രത്തിന് ലഭിച്ചത്
"ഈ പടം മിസ് ആക്കരുത്"; 
'ഹെയ്ൽ മേരി'യെ പ്രശംസിച്ച് ജീത്തു ജോസഫ്
Published on: 
Updated on: 

'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഗ്രീൻ റൂം പ്രൊഡക്ഷനുമായി കുഞ്ചാക്കോ ബോബൻ ഒന്നിക്കുന്ന ചിത്രമാണ് 'ഹെയ്ൽ മേരി'. റിലീസ് ദിനം മുതൽ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളാണ് ലഭിക്കുന്നത്. 'ആകാംക്ഷയും വൈകാരികതയും നിറഞ്ഞ ത്രില്ലർ, തിയേറ്ററിൽ ഈ പടം മിസ് ആക്കരുത് ' എന്നാണ് മലയാളത്തിന്റെ ഹിറ്റ് മേക്കർ സംവിധായകൻ ജീത്തു ജോസഫ് 'ഹെയ്ൽ മേരി'യെപ്പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

'ഹെയ്ൽ മേരി'ക്ക് ആദ്യ ദിനം പ്രേക്ഷകരുടെ വമ്പൻ സ്വീകാര്യതയും അഭ്യർത്ഥനകളും കാരണം നാല്പതോളം അഡീഷണൽ ലേറ്റ് നൈറ്റ് ഷോകൾ കേരളത്തിൽ മാത്രം ആഡ് ഓൺ ചെയ്തു . ബുക്ക് മൈ ഷോയിൽ ഓരോ മണിക്കൂറിലും ട്രെൻഡിങ്ങിൽ മുന്നിൽ നിന്ന ചിത്രത്തിന്റെ റേറ്റിംഗ് 9.4 ആണ് . കുടുംബ പ്രേക്ഷകരിൽ നിന്ന് ഗംഭീര സ്വീകരണമാണ് ആദ്യ ദിനം ചിത്രത്തിന് ലഭിച്ചത്. കുഞ്ചാക്കോ ബോബൻ , സുരാജ് വെഞ്ഞാറമൂട് തുടങ്ങി അഭിനയിച്ച താരങ്ങളുടെ എല്ലാം മികവുറ്റ പ്രകടനവും , ഗംഭീര വിഷ്വൽസും , ജേക്സ് ബിജോയുടെ ബ്രില്ല്യന്റ് മ്യൂസിക് വർക്കും ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നു .

"ഈ പടം മിസ് ആക്കരുത്"; 
'ഹെയ്ൽ മേരി'യെ പ്രശംസിച്ച് ജീത്തു ജോസഫ്
സന്ദീപിന് പവറുണ്ട്, സിനിമയ്ക്കില്ല! 'കോസ്മിക് സാംസൺ' റിവ്യൂ | COSMIC SAMSON REVIEW

നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന 'ഹെയ്ൽ മേരി' മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്നു . ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പുറമേ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, കാവ്യ രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അർച്ചന പദ്മിനി, ബിനോയ് നമ്പാല, ജാസിം ഹാഷിം, ഭാനുപ്രിയ എന്നിങ്ങനെ വലിയൊരു താരനിര തന്നെ അഭിനയിക്കുന്നുണ്ട്.

ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ‘ഹെയ്ൽ മേരി’യുടെ പിന്നിൽ മലയാള സിനിമയിൽ നിരവധി വിജയങ്ങൾ സമ്മാനിച്ച പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് അണിനിരക്കുന്നത്. റോബി വർഗീസ് രാജ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ് നിർവഹിക്കുന്നത്. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമാതാക്കളാണ്. മലയാള സിനിമയിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്സ് ബിജോയിയുടെ നേതൃത്വത്തിലുള്ള മ്യൂസിക് ലേബലായ JxB റെക്കോർഡ്സ് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

"ഈ പടം മിസ് ആക്കരുത്"; 
'ഹെയ്ൽ മേരി'യെ പ്രശംസിച്ച് ജീത്തു ജോസഫ്
135 വിദ്യാർഥികൾക്കായി ‘ആകാശംലോ ഒക താര’യുടെ പ്രത്യേക പ്രദർശനം; കുട്ടികൾക്ക് നന്ദി അറിയിച്ച് ദുൽഖർ സൽമാൻ

'ഹെയ്ൽ മേരി' ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് നാഥ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് – സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫി – കലൈ കിങ്സൺ, ആക്ഷൻ – സന്തോഷ്, സൗണ്ട് ഡിസൈൻ – വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ – ആരിഷ് അസ്ലം, ജിബിൻ ജോൺ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ – അനൂപ് ചന്ദ്രൻ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ – അശ്വിൻ രമേഷ്, അസോസിയേറ്റ് ഡയറക്ടർമാർ – സിദ്ധാർത്ഥ് എസ്., രാജീവ് സേതുലാൽ ബി, കളറിസ്റ്റ് – ശ്രീക് വാര്യർ, വി.എഫ്.എക്സ്. – പ്രോമിസ്, സ്റ്റിൽസ് – സാബി ഹംസ, വിഷ്വൽ പ്രൊമോഷൻ : സ്നേക്ക് പ്ലാന്റ് ,പബ്ലിസിറ്റി ഡിസൈൻസ് – ഓൾഡ് മങ്ക്സ്, പിആർഒ : പ്രതീഷ് ശേഖർ , ഹെയിൻസ് .