ഒറ്റ കട്ടില്ലാതെ സെന്‍സറിങ് പൂര്‍ത്തിയായി; സുരേഷ് ഗോപി ചിത്രം 'ജെഎസ്‌കെ'യ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ്

ഒരു വലിയ ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം.
Janaki vs State of Kerala Poster
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള പോസ്റ്റർSource : X
Published on

സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ജെഎസ്‌കെ - ജാനകി VS സ്റ്റേറ്റ് ഓഫ് കേരള'. ജൂണ്‍ 27ന് ആഗോള റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. യു/എ 13+ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. അതുമാത്രമല്ല, ചിത്രത്തിന് ഒരു കട്ട് പോലെ സെന്‍സര്‍ ബോര്‍ഡ് സെര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായം കൂടിയാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

കോസ്മോസ് എന്റര്‍ടെയിന്‍മെന്റിന്റെ കീഴില്‍ കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് ജെ. ഫണീന്ദ്ര കുമാറാണ് 'ജെഎസ്‌കെ' നിര്‍മിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം. 'പ്രേമം' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരയായ അനുപമ പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളിലൂടെ ദക്ഷിണേന്ത്യയിലുടനീളം വ്യാപകമായ പ്രശസ്തി നേടി. 'പ്രേമം' എന്ന ചിത്രത്തിന് ശേഷം കുറച്ച് മലയാള ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും, ശക്തവും തീവ്രവുമായ ഒരു പ്രധാന വേഷത്തിലൂടെയുള്ള തിരിച്ചുവരവിനെയാണ് 'ജെ.എസ്.കെ' അടയാളപ്പെടുത്തുന്നത്.

Janaki vs State of Kerala Poster
റാമോജി ഫിലിം സിറ്റി 'പ്രേതബാധയുള്ള സ്ഥലം' ആണെന്ന് കജോള്‍; സിനിമ പ്രോമോട്ട് ചെയ്യാനുള്ള അടവെന്ന് സോഷ്യല്‍ മീഡിയ

സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ടീസറും സമൂഹമാധ്യമത്തില്‍ തരംഗമായിരുന്നു.

അതുപോലെ തന്നെ പ്രേക്ഷകര്‍ 2006ല്‍ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രമായ 'ചിന്താമണി കൊലക്കേസു'മായി 'ജെഎസ്‌കെ'യെ താരതമ്യം ചെയ്യുന്നുണ്ട്. 'ചിന്താമണി കൊലക്കേസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം 19 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷകന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com