
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാനായി സംവിധായകന്‍ കെ. മധുവിനെ നിയമിച്ചു. മുൻ ചെയർമാൻ ഷാജി എൻ കരുണ്‍ അന്തരിച്ച ഒഴിവിലാണ് കെ. മധുവിന്‍റെ നിയമനം. KSFDC ഡയറക്ടർ ബോർഡ് അംഗമായിരുന്നു സംവിധായകൻ കെ. മധു.
1986-ൽ സംവിധാനം ചെയ്ത മലരും കിളിയും ആണ് ആദ്യസിനിമ. ഇരുപതാം നൂറ്റാണ്ടും ഒരു സിബിഐ ഡയറിക്കുറിപ്പും ഉൾപ്പെടെ 25ലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രമായ സിബിഐ ഓഫീസർ സേതുരാമയ്യരെ വച്ച് കെ. മധു തുടർച്ചയായി നാല് സിനിമകളാണ് എടുത്തത്.
28 ഏപ്രിൽ 2025 - നാണ് ഷാജി എന്‍ കരുണ്‍ അന്തരിച്ചത്. ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു മലയാള ചലച്ചിത്രസംവിധായകനും ക്യാമറാമാനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചലച്ചിത്രമാണ്.