കൊച്ചി: കലാഭവൻ നവാസിൻ്റെ അവസാന ചിത്രങ്ങളെക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച് മക്കൾ. നവാസിൻ്റെ ടിക്കിടാക്ക, പ്രകമ്പനം എന്നീ സിനിമകളെക്കുറിച്ചാണ് മക്കളുടെ ഫേസ്ബുക്ക് കുറിപ്പ്. അവസാന സിനിമകൾ ആയതിനാൽ തന്നെ രണ്ടും വിജയിക്കണമെന്ന് വലിയ ആഗ്രഹമുണ്ടെന്നും, എല്ലാവരും കൂടെയുണ്ടാവണമെന്നും പോസ്റ്റിൽ നവാസിൻ്റെ മക്കൾ പറയുന്നു.
നവാസിൻ്റെ രണ്ട് സിനിമകളും വിജയിക്കുമെന്ന കുട്ടികളുടെ ആത്മവിശ്വാസം പോസ്റ്റിൽ കാണാം. സിനിമയിൽ ക്യാരക്ടർ ഇൻട്രോ മുതൽ, ക്ലൈമാക്സ് വരെ നവാസ് ഗംഭീരമായി ചെയ്തിട്ടുണ്ടെന്നും, ഒരു ഫൈറ്റ് സ്വീക്വൻസ് മാത്രമാണ് ഇനി ചിത്രീകരണത്തിന് ബാക്കിയുള്ളതെന്നും കുറിപ്പിൽ പറയുന്നു. "രണ്ട് സിനിമയും വിജയിക്കും, വാപിച്ചിയുടെ അവസാന സിനിമകൾ ആയത് കൊണ്ട് രണ്ടും വിജയിക്കണം എന്നത് ഞങ്ങളുടെ വലിയ ആഗ്രഹം ആണ്, എല്ലാവരുടെയും സപ്പോർട്ട് ഈ രണ്ട് മൂവിയുടെയും കൂടെ ഉണ്ടാവണം. വാപ്പിച്ചി പോയ വേദന ഞങ്ങളുടെ നെഞ്ചിലെ ഭാരമാണ്. ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ്," പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം
പ്രിയരേ,
വാപ്പിച്ചി അവസാനം ചെയ്ത രണ്ട് വർക്ക് ആണ് "ടിക്കിടാക്കയും" "പ്രകമ്പനവും".
ടിക്കിടാക്കയിൽ വാപ്പിച്ചി ആഗ്രഹിച്ചത് പോലെ തന്നെ ആ ക്യാരക്ടർ ഇൻട്രോ മുതൽ ക്ലൈമാക്സ് വരെ ഗംഭീരംമായി വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്. ടിക്കിടാക്കയിൽ ഇടയിൽ ഉള്ള ഒരു ഫൈറ്റ് സ്വീക്വൻസ് ഉം രണ്ട് ഷോട്ടും മാത്രം പെൻഡിങ് ഉള്ളു.
ഫൈറ്റ് സാധാരണ ഡ്യൂപ്പിനെ വെച്ചു ചെയ്യാറുള്ളതുകൊണ്ട് സമാധാനം ഉണ്ട്!!
"ഈ സിനിമയുടെ മേക്കിങ് ആണ്", അതുകൊണ്ട് തന്നെ ഫൈറ്റ് സ്വീക്വൻസ് ഒത്തിരി ദിവസം എടുക്കും. വാപ്പിച്ചിയുടെ പെർഫോം ചെയ്യാനുള്ള ഭാഗങ്ങൾ എല്ലാം ഭാഗ്യം കൊണ്ട് ഷൂട്ട് കഴിഞ്ഞിരുന്നു, അല്ലായിരുന്നെങ്കിൽ വാപ്പിച്ചിക്ക് അത് വലിയ വിഷമമാകുമായിരുന്നു.
ഈ സിനിമയിലെ വാപ്പിച്ചിയുടെ ക്ലൈമാക്സ് എല്ലാം ഗംഭീരമായി തന്നെ വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്.......
പ്രകമ്പനവും ഡിഫറൻ്റ് കാര്യക്ടർ ആണ്, അത് ഒരു പക്കാ യൂത്തിനു പറ്റിയ ഹൊറർ - കോമഡി മൂവി ആണ്.
"രണ്ട് മൂവിയും രണ്ട് ട്രെൻഡ് ആണ് ".
രണ്ട് സിനിമയും വിജയിക്കും, വാപിച്ചിയുടെ അവസാന സിനിമകൾ ആയത് കൊണ്ട് രണ്ടും വിജയിക്കണം എന്നത് ഞങ്ങളുടെ വലിയ ആഗ്രഹം ആണ്, എല്ലാവരുടെയും സപ്പോർട്ട് ഈ രണ്ട് മൂവിയുടെയും കൂടെ ഉണ്ടാവണം. വാപ്പിച്ചി പോയ വേദന ഞങ്ങളുടെ നെഞ്ചിലെ ഭാരമാണ്. ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ്