രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം

രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്
രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം
Published on
Updated on

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘കൽക്കി 2898 എഡി’ 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ രണ്ട് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മികച്ച ജനപ്രിയ ചിത്രം എന്ന പുരസ്‌കാരമാണ് ‘കൽക്കി 2898 എഡി’ നേടിയത്. ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിനും നിർമാണ കമ്പനിയായ വൈജയന്തി മൂവീസ് ഉടമ അശ്വിനി ദത്തും ആണ് ഈ പുരസ്‌കാരത്തിന് അർഹരായത്. കൂടാതെ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനിങ്ങിന് നിതിൻ സിഹാനി ചൗധരിക്കും ദേശീയ പുരസ്‌കാരം ലഭിച്ചു. 2024ൽ പുറത്തിറങ്ങിയ ചിത്രങ്ങളെ പരിഗണിച്ച 72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിതരണച്ചടങ്ങ് സെപ്റ്റംബർ 22ന് ഗുജറാത്തിലെ കെവാഡിയയിലാണ് നടന്നത്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

2024 ജൂൺ 27ന് തിയേറ്ററുകളിലെത്തിയ ‘കൽക്കി 2898 എഡി’ ഇന്ത്യൻ പുരാണങ്ങളും ഫ്യൂച്ചറിസ്റ്റിക് സയൻസ് ഫിക്ഷൻ ലോകവും സമന്വയിപ്പിച്ചാണ് നാഗ് അശ്വിൻ ഒരുക്കിയത്. പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദുൽഖർ സൽമാൻ തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രം അതിന്റെ ബ്രഹ്മാണ്ഡമായ ലോകസൃഷ്ടിയും വിഷ്വൽ ട്രീറ്റ്‌മെന്റും കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.

രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം
'സാവിത്രി' ആകാന്‍ കൊതിച്ച 'സില്‍ക്ക്'; ഇന്ത്യന്‍ സിനിമയിലെ നൊമ്പരത്തിപ്പൂവ്

ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ദേശീയ തലത്തിലും പ്രത്യേക അംഗീകാരം നേടിയിരിക്കുകയാണ്. നിതിൻ സിഹാനി ചൗധരിക്ക് മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. ചിത്രത്തിന്റെ ഭാവികാല ലോകവും സാങ്കൽപ്പിക ഇടങ്ങളും പുരാണ പശ്ചാത്തലവും ദൃശ്യവൽക്കരിക്കുന്നതിൽ പ്രൊഡക്ഷൻ ഡിസൈൻ നിർണായക പങ്കുവഹിച്ചിരുന്നു.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്ത് നിർമിച്ച ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സയൻസ് ഫിക്ഷൻ പ്രോജക്ടുകളിലൊന്നായാണ് ഒരുക്കിയത്. ബോക്സ് ഓഫീസിൽ ആയിരം കോടി ക്ലബിൽ ഇടം നേടിയ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പൊൾ പുരോഗമിക്കുകയാണ്.

News Malayalam 24x7
newsmalayalam.com