"അടുത്തത് നെറ്റ്‌ഫ്ലിക്സ് ചിത്രം; പ്രധാന വേഷങ്ങളിൽ അഥർവ, ഉപേന്ദ്ര, പ്രഭുദേവ": കാർത്തിക് സുബ്ബരാജ്

പുലിയാട്ടത്തെ അടിസ്ഥാനമാക്കിയാണ് കാർത്തിക്കിന്റെ അടുത്ത ചിത്രം ഒരുങ്ങുന്നത്
കാർത്തിക് സുബ്ബരാജ്
കാർത്തിക് സുബ്ബരാജ്
Published on: 
Updated on: 

കാർത്തി സുബ്ബരാജ് സംവിധാനം ചെയ്ത 'ഡൊറോത്തി' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കാർത്തിക്കിന്റെ മാസ്റ്റർപീസാണ് ചിത്രമെന്നാണ് സിനിമ നിരൂപകർ ഉൾപ്പെടെ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ, തന്റെ അടുത്ത ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ.

നെറ്റ്ഫ്ലിക്സിനായാണ് കാർത്തിക് സുബ്ബരാജ് അടുത്ത ചിത്രം ഒരുക്കുന്നത്. അഥർവ, ഉപേന്ദ്ര, പ്രഭുദേവ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുലിയാട്ടത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിതെന്നാണ് കാർത്തിക് നൽകുന്ന സൂചന.

കാർത്തിക് സുബ്ബരാജ്
'ആൺ' ഗർവിൽ വാഴുന്നവരുടെ കരണത്തേറ്റ അടി! 'ഡൊറോത്തി' റിവ്യൂ | DOROTHY REVIEW

അതേസമയം, കാർത്തിക്കിന്റെ പത്താം ചിത്രമായി എത്തിയ 'ഡൊറോത്തി' പ്രേക്ഷകർക്കിടയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുകയാണ്. സെപ്റ്റംബർ 25ന് തിയേറ്ററുകളിൽ എത്തിയ ചിത്രം പ്രമേയം കൊണ്ടാണ് ശ്രദ്ധനേടുന്നത്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലായിരുന്നു സിനിമയുടെ വേൾഡ് പ്രീമിയർ. സെന്റർപീസ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കീർത്തി സുരേഷ്, സനന്ത്, ഋഷികാന്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇളയരാജയാണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. തിരുനാവുക്കരുസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്. ധമം, ജിയോ സ്റ്റുഡിയോസ്, സിഖ്യാ എന്നീ ബാനറുകളിൽ ജ്യോതി ദേശ്പാണ്ഡേ, ഗുനീത് മോംഗ കപൂർ, അചിൻ ജെയിൻ എന്നിവർ ചേർന്നാണ് നിർമാണം.

News Malayalam 24x7
newsmalayalam.com