പൊട്ടിയ വൈൻ ഗ്ലാസുമായി നായിക, തോക്കുമായി നായകൻ; കീർത്തി സുരേഷ് - ആന്റണി വർഗീസ് പെപ്പെ ചിത്രം 'തോട്ടം', പോസ്റ്റർ ശ്രദ്ധിക്കപ്പെടുന്നു

ഋഷി ശിവകുമാർ ആണ് 'തോട്ടം' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്
‘തോട്ടം’  പോസ്റ്റർ
‘തോട്ടം’ പോസ്റ്റർSource: Instagram
Published on
Updated on

കൊച്ചി: ആന്റണി വർഗീസ് പെപ്പെയും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘തോട്ടം’ത്തിന്റെ പോസ്റ്റർ പുറത്ത്. നിഗൂഢതകള്‍ ഒളിപ്പിച്ച പോസ്റ്ററിൽ ഇരുവരുടെയും മുഖം കാണിക്കുന്നില്ല. മോഡേൺ വിന്റേജ് ഫീൽ നൽകുന്ന രീതിയിലാണ് പോസ്റ്ററുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഋഷി ശിവകുമാർ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഒരു കൈയ്യിൽ എം249 തോക്കും മറുകൈയ്യിൽ പിറ്റ്ബുൾ നായയുമായി നിൽക്കുന്ന മെയിൽ വേർഷൻ പോസ്റ്റർ മാസ്സ് ആക്ഷൻ ഫീൽ നൽകുന്നതാണ്. ഒരു കൈയ്യിൽ ബാഗും മറുകൈയ്യിൽ പൊട്ടിയ വൈൻ ഗ്ലാസുമായി നിൽക്കുന്ന ഫീമെയിൽ വേർഷനും മികച്ച ശ്രദ്ധയാണ് ലഭിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ ടീസറും വലിയ ഹിറ്റായിരുന്നു.

ഫസ്റ്റ് പേജ് എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റെർറ്റൈനെർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് 'തോട്ടം' നിർമിക്കുന്നത്. ‘ഹെഡ്ഷോട്ട്’, ‘ദി നൈറ്റ് കംസ് ഫോർ അസ്’ തുടങ്ങിയ അന്താരാഷ്ട്ര ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുഹമ്മദ് ഇർഫാനും, ‘മാർക്കോ’ ഫെയിം കലൈ കിംഗ്‌സണും ചേർന്നാണ് ചിത്രത്തിന് ആക്ഷൻ ഒരുക്കുന്നത്. സന്ദീപ് റെഡ്ഡി വാങ്കയുടെ 'അനിമൽ' എന്ന ചിത്രത്തിന് സംഗീതം നൽകിയ ഹർഷവർധൻ രാമേശ്വറാണ് സംഗീതം. ഛായാഗ്രഹണം ജോർജ് സി വില്യംസും എഡിറ്റിങ് ചമൻ ചാക്കോയും.

‘തോട്ടം’  പോസ്റ്റർ
"സ്വപ്നങ്ങൾ പൂവണിയാറുണ്ട്, അത്ഭുതങ്ങൾ സംഭവിക്കാറുണ്ട്"; 'തലൈവർ 173' സംവിധാനം ചെയ്യാൻ സിബി ചക്രവർത്തി

സംഭാഷണങ്ങൾ ഋഷി ശിവകുമാർ, മനു മഞ്ജിത്, പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, വസ്ത്രാലങ്കാരം പ്രവീൺ വർമ, മേക്കപ്പ് റോണെക്‌സ് സേവിയർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, സൗണ്ട് മിക്‌സ് എം. ആർ. രാജാകൃഷ്ണൻ, ഗാനരചന മനു മഞ്ജിത്ത്, ഐക്കി ബെറി, നൃത്തസംവിധായകൻ ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രിങ്കിൾ എഡ്വേർഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിശാഖ് ആർ വാര്യർ, വിഎഫ്എക്‌സ് സൂപ്പർവൈസർ അനീഷ് കുട്ടി, വിഎഫ്എക്‌സ് സ്റ്റുഡിയോ ലിറ്റിൽ ഹിപ്പോ, സ്റ്റിൽസ് റിഷ്‌ലാൽ ഉണ്ണികൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ വിവേക് അനിരുദ്ധ്, അബു വളയംകുളം, പി. ആർ. ഒ വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, പിആർ സ്ട്രാറ്റജിസ്റ്റ് ലക്ഷ്മി പ്രേംകുമാർ, പബ്ലിസിറ്റി ഡിസൈൻ അമൽ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിവേക് വിനയരാജ്, ഡയറക്ഷൻ ടീം വരുൺ ശങ്കർ ഭോൺസ്ലെ, അനുശ്രീ തമ്പാൻ, ഗോവിന്ദ് ജി, ആൽവിൻ മാർഷൽ, അദ്വൈദ് ബിജയ്. 2026 ന്റെ ആദ്യ പാദത്തിൽ 'തോട്ടത്തി'ന്റെ ഷൂട്ടിങ് ആരംഭിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com