'മഞ്ഞുമ്മൽ ബോയ്സ്' മികച്ച ചിത്രം; മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ; 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്
 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
Published on

തൃശൂർ: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രം. 'ഭ്രമയുഗം' എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. 'മഞ്ഞുമ്മല്‍ ബോയിസ്' സംവിധായകൻ ചിദംബരം ആണ് മികച്ച സംവിധായകൻ. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന വാർത്താ സമ്മേളനത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമനിച്ചി ഫാത്തിമ' ആണ് മികച്ച രണ്ടാമത്തെ ചിത്രം. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ അഭിനയത്തിന് സിദ്ധാർത്ഥ് ഭരതനും മഞ്ഞുമ്മല്‍ ബോയ്സിലെ അഭിനയത്തിന് സൗബിൻ ഷാഹിറും മികച്ച സ്വഭാവനടന്മാരായും 'നടന്ന സംഭവം' എന്ന ചിത്രത്തിലെ അഭിനയത്തിന് ലിജോമോൾ ജോസ് മികച്ച സ്വഭാവനടിയായും തെരഞ്ഞെടുക്കപ്പെട്ടു. ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം), ടൊവിനോ തോമസ് (എആർഎം), ജ്യോതിർമയി (ബോഗെയ്ൻവില്ല), ദർശന രാജേന്ദ്രന്‍ (പാരഡൈസ്) എന്നിവർ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി. 'പാരഡൈസ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രസന്ന വിതാനഗെ, നിർമാതാക്കളായ ആന്റോ ചിറ്റിലപ്പിള്ളി, സനിത ചിറ്റിലപ്പിള്ളി എന്നിവർക്കും പ്രത്യേക പരാമർശമുണ്ട്.

 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഏഴാം വട്ടവും സംസ്ഥാനത്തെ മികച്ച നടൻ; മമ്മൂട്ടി മലയാളിയുടെ കാഴ്ചകളെ പുതുക്കിപ്പണിയുമ്പോൾ

സി.എസ്. മീനാക്ഷിയുടെ 'പെണ്‍പാട്ട് താരകള്‍: മലയാളം സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്കാരങ്ങള്‍' എന്ന കൃതി മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടി. ഡോ. വത്സലൻ വാതുശേരി എഴുതിയ 'മറയുന്ന നാലുകെട്ടുകൾ: മലയാള സിനിമയും മാറുന്ന ഭാവുകത്വങ്ങളും' എന്ന ലേഖനം മികച്ച ചലച്ചിത്ര ലേഖനമായി തെരഞ്ഞെടുക്കപ്പെട്ടു. നൗഫല്‍ മറിയം ബ്ലാത്തൂര് എഴുതിയ 'സമയത്തിന്റെ വിസ്തീർണം' എന്ന ലേഖനത്തിന് ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.

മറ്റ് പുരസ്‌കാര ജേതാക്കൾ:

മികച്ച ബാലതാരം(ആൺ)- ഈ വിഭാഗത്തില്‍ അവാർഡ് നല്‍കിയില്ല

മികച്ച ബാലതാരം(പെൺ)- ഈ വിഭാഗത്തില്‍ അവാർഡ് നല്‍കിയില്ല

മികച്ച കഥാകൃത്ത് - പ്രസന്ന വിതാനഗെ (പാരഡൈസ്)

മികച്ച ഛായാഗ്രാഹകൻ- ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്‌സ്)

മികച്ച തിരക്കഥാകൃത്ത് - ചിദംബരം (മഞ്ഞുമ്മൽ ബോയ്‌സ്)

മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) - ലാജോ ജോസ്, അമല്‍ നീരദ് (ബോഗയ്ന്‍വില്ല)

മികച്ച ഗാനരചയിതാവ്- വേടന്‍ (കുതന്ത്രം - മഞ്ഞുമ്മൽ ബോയ്സ്)

മികച്ച സംഗീത സംവിധായകൻ(ഗാനങ്ങൾ) - സുഷിൻ ശ്യാം

മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം)- ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)

മികച്ച പിന്നണി ഗായകൻ - കെ.എസ് ഹരിശങ്കർ (കിളിയേ - എആർഎം )

മികച്ച പിന്നണി ഗായിക - സൈബ ടോമി (അം അഃ)

മികച്ച ചിത്രസംയോജകൻ - സൂരജ് ഇ.എസ് (കിഷ്കിന്ധാ കാണ്ഡം)

മികച്ച കലാ സംവിധായകൻ - അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)

മികച്ച സിങ്ക് സൗണ്ട് - അജയന്‍ അടാട്ട് (പണി)

മികച്ച ശബ്ദമിശ്രണം - ഫസല്‍ എ ബക്കർ, ഷിജിന്‍ മെല്‍വിന്‍ ഘട്ടക്ക് (മഞ്ഞുമ്മല്‍ ബോയ്സ്)

മികച്ച ശബ്ദരൂപകൽപ്പന - ഷിജിന്‍ മെല്‍വിന്‍ ഹട്ടൻ, അഭിഷേക് നായർ ( മഞ്ഞുമ്മല്‍ ബോയ്സ്)

മികച്ച പ്രോസസിങ് ലാബ് / കളറിസ്റ്റ് - ശ്രീക്ക് വാര്യർ (മഞ്ഞുമ്മല്‍ ബോയ്സ്, ബൊഗൈന്‍വില്ല)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - റോണക്സ് സേവ്യർ (ബോഗെയ്‌ന്‍വില്ല, ഭ്രമയുഗം)

മികച്ച വസ്ത്രാലങ്കാരം - സമീറ സനീഷ് (ബോഗെയ്‌ന്‍വില്ല)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) - ഭാസി വൈക്കം / രാജേഷ് ഒവി (ബറോസ് 3ഡി)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) - സയനോര (ബറോസ് 3ഡി)

മികച്ച നൃത്ത സംവിധാനം - ബോഗെയ്‌ന്‍വില്ല

ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ് - പ്രേമലു

മികച്ച നവാഗത സംവിധായകൻ - ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)

മികച്ച വിഷ്വൽ ഇഫക്റ്റ്സ് - എആർഎം

സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് - (പ്രഭയായ് നിനച്ചതെല്ലാം )പായല്‍ കപാഡിയ

അന്തിമ വിധിനിർണയ ജൂറി ചെയർമാൻ പ്രകാശ് രാജ്, രചനാവിഭാഗം ചെയർമാന്‍ മധു ഇറവങ്കര, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ദിവ്യ ഐയ്യർ ഐഎഎസ് തുടങ്ങിയവർ പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
അഭിനയത്തിൻ്റെ രസവിദ്യ

പ്രകാശ് രാജ് ചെയർമാനും സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം, മെമ്പർ സെക്രട്ടറി സി. അജോയ് എന്നിവർ അംഗങ്ങളുമായ അന്തിമ വിധിനിർണയ സമിതിയാണ് ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 128 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടത്. പ്രാഥമിക ജൂറിയുടെ വിശകലനത്തിന് ശേഷം 38 സിനിമകളാണ് അന്തിമ വിധി നിർണയ സമിതി പരിശോധിച്ചത്.

 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
'ഭൂമി, ഞാന്‍ വാഴുന്നിടം'; വേടന്റെ വരികള്‍ പാഠമാകുമ്പോള്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com