'നുണക്കഥ പൊളിഞ്ഞു'; ബോക്സോഫീസിൽ തകർന്ന് കേരള സ്റ്റോറി 2

13.16 ശതമാനം മാത്രമാണ്‌ തിയേറ്റർ ഒക്യുപൻസി
'നുണക്കഥ പൊളിഞ്ഞു'; ബോക്സോഫീസിൽ തകർന്ന് കേരള സ്റ്റോറി 2
Source: X
Published on
Updated on

വിവാദങ്ങളുടെ അകമ്പടിയോടെ റിലീസ് ചെയ്ത കേരള സ്റ്റോറി 2ന് ബോക്സോഫീസി. വൻ പരാജയം. കേരള സ്റ്റോറി 2 സിനിമ റിലീസ് ചെയ്ത് അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഇന്ത്യയിൽ ആകെ ലഭിച്ച കളക്ഷൻ 19 കോടി രൂപ മാത്രമാണ്. ഇന്ത്യയിൽ ഉടനീളം 3019 ഷോകളാണ് കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് കളിച്ചത്. ഇതിൽ 13.16 ശതമാനം മാത്രമാണ്‌ തിയേറ്റർ ഒക്യുപൻസി.

റിലീസ് ചെയ്ത ആദ്യ ദിനം 4.65 കോടിയായിരുന്നു കളക്ഷൻരണ്ടാം ദിനം 4. 75 കോടിയായി ഉയർന്നു. 5ാം ദിനത്തിൽ കലക്ഷൻ 3.5 കോടിയാണ്. വൻ വിവാദങ്ങളുടെ അകമ്പടിയോടെ പുറത്തിറങ്ങിയ കേരള സ്റ്റോറി 2 നെ ഇതൊന്നും സഹായിച്ചില്ല എന്ന വിലയിരുത്തിലാണ് നിർമാതാക്കൾ. കാണാൻ ആളുകൾ ഇല്ലാത്തതിനാൽ പലയിടങ്ങളിലും ഷോകളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുമുണ്ട്. ചൊവ്വാഴ്ച മാത്രം 335 ഷോകളാണ് റദ്ദ് ചെയ്തത്.

'നുണക്കഥ പൊളിഞ്ഞു'; ബോക്സോഫീസിൽ തകർന്ന് കേരള സ്റ്റോറി 2
46 മില്യൺ കാഴ്ചക്കാരുമായി റെക്കോർഡ് സൃഷ്ടിച്ച് 'പെദ്ധി'യിലെ ഗാനം; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 30ന്

ചിത്രത്തിൻ്റെ ആദ്യ ഭാഗത്തേക്കാൾ വിമർശനങ്ങളും തകർച്ചകളും ഏറ്റുവാങ്ങിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ആദ്യം റിലീസ് സ്റ്റേ ചെയ്തിരുന്നുവെങ്കിലും പിന്നീട് പിന്നീട് അനുമതി ലഭിച്ചതിന് ശേഷം കേരളത്തെ അപകീർത്തിപ്പെടുത്താനല്ല ഇവിടുത്തെ ക്രിമിനലുകളെ വെളിച്ചത്തു കൊണ്ടു വരാനാണ് സിനിമ ശ്രമിക്കുന്നതെന്ന വാദവും അണിയറ പ്രവർത്തകർ ഇറക്കിയിരുന്നു.

പ്രൊപ്പഗാണ്ട സിനിമയായ കേരള സ്റ്റോറിയുടെ ആദ്യ ഭാഗത്തിന് 2023ലെ മികച്ച സംവിധായകനും മികച്ച ഛായാഗ്രാഹകനുമുള്ള അവാർഡുകൾ ലഭിച്ചത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

'നുണക്കഥ പൊളിഞ്ഞു'; ബോക്സോഫീസിൽ തകർന്ന് കേരള സ്റ്റോറി 2
ഭാര്യയ്‌ക്കും മക്കൾക്കും 250 കോടി ജീവനാംശം; വിജയ്-സംഗീത വിവാഹ മോചന കേസ് ഒത്തുതീർപ്പിലേക്ക്?

Related Stories

No stories found.
News Malayalam 24x7
newsmalayalam.com