മൂന്ന് ദിനം കൊണ്ട് 30 കോടി! കുതിപ്പ് തുടർന്ന് പൃഥ്വിരാജ് - വൈശാഖ് ചിത്രം 'ഖലീഫ'

ഒരു പൃഥ്വിരാജ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഓപ്പണിങ് ആണ് 'ഖലീഫ' സ്വന്തമാക്കിയത്
'ഖലീഫ' സിനിമ
'ഖലീഫ' സിനിമ
Published on
Updated on

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ആഗോള റിലീസായി എത്തിയ 'ഖലീഫ'യ്ക്ക് വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ. റിലീസ് ചെയ്ത് മൂന്ന് ദിനം പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 30 കോടി രൂപയാണ്. ഇന്ത്യയിൽ നിന്ന് 13 കോടി രൂപയും വിദേശത്ത് നിന്ന് 17 കോടി രൂപയുമാണ് ചിത്രം സ്വന്തമാക്കിയത്. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സഹനിർമാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

ആദ്യ ദിനം 14.5 കോടി രൂപ നേടിയ ചിത്രം രണ്ടാം ദിനവും മൂന്നാം ദിനവും 8 കോടിയോളം വെച്ചാണ് ആഗോള തലത്തിൽ നേടിയത്. പൃഥ്വിരാജ് സുകുമാരൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് കളക്ഷൻ നേടുന്ന ചിത്രങ്ങളിലൊന്നായി 'ഖലീഫ' മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

'ഖലീഫ' സിനിമ
‘മിനുങ്ങും മിന്നാമിനുങ്ങേ’ ഹിന്ദി വേർഷൻ; 'ഹൈവാൻ' ആദ്യ ഗാനം പുറത്ത്

ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. മോഹൻലാൽ ആണ് രണ്ടാം ഭാഗത്തിലെ നായകൻ. ആദ്യ ഭാഗത്തെ പോലെ തന്നെ, സ്വർണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റർടെയ്‌നർ ആയാണ് രണ്ടാം ഭാഗവും ഒരുങ്ങുക എന്നാണ് സൂചന. ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും 'ഖലീഫ'യുടെ താരനിരയിലുണ്ട്. മോഹൻലാലിന് പുറമേ ടൊവിനോ തോമസും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു.

'ഖലീഫ' സിനിമ
'ഖലീഫ' സിനിമ

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ

News Malayalam 24x7
newsmalayalam.com