മൂന്നാം വാരം 50 കോടി ക്ലബിൽ! പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' ബോക്സ് ഓഫീസ് കുതിപ്പ് തുടരുന്നു

ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്
മൂന്നാം വാരം 50 കോടി ക്ലബിൽ! പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' ബോക്സ് ഓഫീസ് കുതിപ്പ് തുടരുന്നു
Published on
Updated on

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ഖലീഫ' 50 കോടി ക്ലബിൽ. ചിത്രം ആഗോള തലത്തിൽ 50 കോടി ഗ്രോസ് പിന്നിട്ടു എന്ന വിവരം അണിയറ പ്രവർത്തകർ ഔദ്യോഗികമായി പങ്കുവെച്ചു. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സഹനിർമാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

ഓണം റിലീസായി എത്തിയ ചിത്രം, ഓണം വെക്കേഷന് ശേഷവും കേരളത്തിലെ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ഓണം വെക്കേഷൻ ദിനങ്ങളിൽ മികച്ച പ്രകടനമാണ് 'ഖലീഫ' കേരളാ ബോക്സ് ഓഫീസിൽ നടത്തിയത്. കേരളത്തിന് പുറമേ, വിദേശ മാർക്കറ്റിലും ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവെച്ചു.

ചിത്രത്തിലെ നായക കഥാപാത്രമായ ആമിർ അലിയായുള്ള പൃഥ്വിരാജ് സുകുമാരന്റെ മികച്ച പ്രകടനമാണ് 'ഖലീഫ'യുടെ ഹൈലൈറ്റ്. അദ്ദേഹത്തിന്റെ ആക്ഷൻ, മാസ്, ഇമോഷൻ എന്നിവയെല്ലാം യുവാക്കളും കുടുംബ പ്രേക്ഷകരുമുൾപ്പെടെ എല്ലാത്തരം പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു. മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത സമ്മാനിച്ചിരുന്നു.

മൂന്നാം വാരം 50 കോടി ക്ലബിൽ! പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' ബോക്സ് ഓഫീസ് കുതിപ്പ് തുടരുന്നു
'എ ട്രൂ സ്റ്റോറി ഓഫ് മില്യൺസ്'; ശ്രീനാഥ് ഭാസി നായകനാകുന്ന ‘ക്രെഡിറ്റ് സ്കോർ’ ട്രെയ്‌ലർ പുറത്ത്

ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും 'ഖലീഫ'യുടെ താരനിരയുടെ ഭാഗമാണ്.

ആദ്യ ഭാഗം റിലീസ് ആയ ദിവസം തന്നെ, ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. മോഹൻലാൽ ആണ് രണ്ടാം ഭാഗത്തിലെ നായകൻ. ആദ്യ ഭാഗത്തെ പോലെ തന്നെ, സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബജറ്റ് എന്റർടെയ്‌നർ ആയാണ് രണ്ടാം ഭാഗവും ഒരുങ്ങുക എന്നാണ് സൂചന.

മൂന്നാം വാരം 50 കോടി ക്ലബിൽ! പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' ബോക്സ് ഓഫീസ് കുതിപ്പ് തുടരുന്നു
ഗെയിം ചേഞ്ചർ ആയോ ദുൽഖർ? 'ഐ ആം ഗെയിം' ആദ്യ ദിന പ്രതികരണങ്ങൾ ഇങ്ങനെ

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ.

News Malayalam 24x7
newsmalayalam.com