'പ്രേമലു', 'BKU' സഹ രചയിതാവ് കിരൺ ജോസി സംവിധായകനായി അരങ്ങേറുന്നു; ഭാവന സ്റ്റുഡിയോസിന്റെ 'പിക്‌നിക്' ജനുവരി 14ന്

സന്ദീപ് പ്രദീപ് നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, ദിലീഷ് പോത്തൻ എന്നിവരും നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്
'പിക്നിക്' ഫസ്റ്റ് ലുക്ക്, കിരൺ ജോസി
'പിക്നിക്' ഫസ്റ്റ് ലുക്ക്, കിരൺ ജോസി
Published on
Updated on

'പ്രേമലു', 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ സംവിധായകൻ ഗിരീഷ് എ.ഡിക്കൊപ്പം സഹ തിരക്കഥാകൃത്തായി പ്രവർത്തിച്ച കിരൺ ജോസി സംവിധായകനായി അരങ്ങേറുന്നു. ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന 'പിക്നിക്' എന്ന ചിത്രത്തിലൂടെയാണ് കിരണിന്റെ സംവിധാന അരങ്ങേറ്റം. സന്ദീപ് പ്രദീപ് ആണ് ചിത്രത്തിലെ നായകൻ. 2027 ജനുവരി 14ന് 'പിക്നിക്' തിയേറ്ററുകളിലേക്ക് എത്തും.

സന്ദീപ് പ്രദീപിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്. സുജിന ശ്രീധരൻ, അക്ഷത അജിത്, രേഷ്മ ജോസി, മേരി, വിജയ് മുത്തു, പ്രണവ് പ്രഭു, ഉത്തര ഗംഗ, ജിമ്മി ഡാനി, അർഷദ് അലി, നന്ദു കെ.യു, അജസ്റ്റസ് എ.ജെ, അരുൺ വെയിലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

'പിക്നിക്' ഫസ്റ്റ് ലുക്ക്, കിരൺ ജോസി
പ്രണയവും ചിരിയും നിറഞ്ഞ നിവിന്റെയും മമിതയുടേയും 'ബെത്ലഹേം'; Bethlehem Kudumba Unit Review

ഒരു പക്കാ ഫാമിലി ഫൺ എന്റർടെയ്‌നറായി എത്തുന്ന ചിത്രം കിരൺ ജോസിയും അനുരാജ് ഒ.ബിയും ചേർന്നാണ് രചിച്ചിരിക്കുന്നത്. ആദർശ് സദാനന്ദൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സിനിമയിലെ സംഗീതം ഒരുക്കുന്നത്.

എഡിറ്റിങ്: സനത് ശിവരാജ്, പ്രൊഡക്ഷൻ ഡിസൈൻ: വിവേക് കളത്തിൽ, വസ്ത്രാലങ്കാരം: ആശിഷ് നമ്പ്യാർ, മേക്കപ്പ്: റോണക്സ് സേവ്യർ, ഗാനരച: സുഹൈൽ കോയ, സൗണ്ട് ഡിസൈ: ശങ്കരൻ കെ.എസ്, കെ.സി. സിദ്ധാർത്ഥൻ, ഫൈനൽ മിക്സ്: വിഷ്ണു സുജാതൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: ജംഷീർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, വിഎഫ്എക്സ്: എഗ്വൈറ്റ് വിഎഫ്എക്സ്, ഡിഐ സ്റ്റുഡിയോ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, സ്റ്റിൽസ്: ജിത്തു ഫ്രാൻസിസ്, പ്രൊമോഷണൽ സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ: സാർക്കസനം, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്.

News Malayalam 24x7
newsmalayalam.com