"വിപ്ലവകാരികൾക്ക് വേദനയൊന്നും പ്രശ്നമല്ലല്ലോ"; 'ഒരു ദുരൂഹ സാഹചര്യത്തിൽ' ട്രെയ്‌ലർ പുറത്ത്, റിലീസ് ഏപ്രിൽ 15ന്

സേതു എന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ
'ഒരു ദുരൂഹ സാഹചര്യത്തിൽ' സിനിമ
'ഒരു ദുരൂഹ സാഹചര്യത്തിൽ' സിനിമ
Published on
Updated on

കൊച്ചി: രതീഷ് ബാലകൃഷ്ണ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച കുഞ്ചാക്കോ ബോബൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' ട്രെയ്‌ലർ പുറത്ത്. ചിത്രം ഏപ്രിൽ 15ന് വിഷു റിലീസായി തിയേറ്ററുകളിൽ എത്തും. ആക്ഷനും റൊമാൻസും അൽപ്പം ദുരൂഹതയും നിറഞ്ഞ എന്റർടെയ്‌നർ ആണ് ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

സ്ഥിരം റേഡിയോ ശ്രോതാവായ വയനാട് തിരുനെല്ലി പഞ്ചായത്തിലെ തൊൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ സേതു എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി. കുഞ്ഞികൃഷ്ണൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമയുടെ നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്. ലൈൻ പ്രൊഡ്യൂസർ: അഖിൽ യശോധരൻ.

'ഒരു ദുരൂഹ സാഹചര്യത്തിൽ' സിനിമ
'ദൈവപുത്രന്റെ യാഗം'; ക്രിസ്തീയ ഭക്തിഗാനവുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും

അർജുൻ സേതു ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റർ - മനോജ് കണ്ണോത്ത്, സംഗീതം - ഡോൺ വിൻസന്റ്, ആർട്ട് - ഇന്ദുലാൽ കാവീട്, സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ് - വിപിൻ നായർ, മേക്കപ്പ് - റോണെക്സ് സേവ്യർ, കോസ്റ്റ്യൂം - മെൽവി ജെ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് - ബബിൻ ബാബു.

പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത്ത് വേലായുധൻ, സ്റ്റണ്ട്സ് - വിക്കി നന്ദഗോപാൽ, ഡി.ഐ - സപ്ത വിഷൻ, കളറിസ്റ്റ് - ജോയ്നർ തോമസ്, കാസ്റ്റിങ് ഡയറക്ടർമാർ - തോമസ് ജോർജ്, നൗഫൽ വി.എം, വൈശാഖ് മനോഹരൻ, കൊറിയോഗ്രഫി - ഡാൻസിങ് നിൻജ, പിആർഒ - മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് - പ്രേംലാൽ പട്ടാഴി, മാർക്കറ്റിങ് - സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, മാർട്ടിൻ ജോർജ് ആറ്റവേലിൽ, അഡ്വർടൈസിങ് - ബ്രിങ് ഫോർത്ത്, ഡിസൈൻസ് - യെല്ലോ ടൂത്ത്സ്, വിതരണം - മാജിക് ഫ്രെയിംസ് റിലീസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com