'ദൈവപുത്രന്റെ യാഗം'; ക്രിസ്തീയ ഭക്തിഗാനവുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും

ദു:ഖവെള്ളി ദിനത്തിലാണ് 'ദൈവപുത്രന്റെ യാഗം' എന്ന ഗാനം പുറത്തുവിട്ടത്
സുരേഷ് ഗോപി, ഭാര്യ രാധിക
സുരേഷ് ഗോപി, ഭാര്യ രാധിക
Published on
Updated on

സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്ന് ആലപിച്ച ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധ നേടുന്നു. ദു:ഖവെള്ളി ദിനത്തിലാണ് 'ദൈവപുത്രന്റെ യാഗം' എന്ന ഗാനം പുറത്തുവിട്ടത്. ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍ വരികൾ എഴുതിയ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിജോയ്‌യും മനീഷ് ഷാജിയുമാണ്.

അഖില്‍ ജെ. ചന്ദ്, മിലന്‍, അമല്‍, സൂര്യ ശ്യാം ഗോപാല്‍, ആവണി മല്‍ഹാര്‍, സോണി മോഹന്‍, അജ്മല്‍ ഫാത്തിമ പര്‍വീണ്‍ എന്നിവരാണ് പാട്ടിന് കോറസ് പാടിയിരിക്കുന്നത്.

ഗാനം പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെയാണ്: "മാനവരാശിയുടെ രക്ഷയ്ക്കായി ദൈവപുത്രൻ കാൽവരിയിൽ സ്വയം ബലിയായി മാറിയ ഈ പുണ്യദിനത്തിൽ, പ്രാർത്ഥനാപൂർവം ഒരു സംഗീത സമർപ്പണം നിങ്ങളിലേക്ക് എത്തിക്കുന്നു. ഞാനും രാധികയും ചേർന്ന് ആലപിച്ച 'ദൈവപുത്രന്റെ യാഗം' ഇന്ന് റിലീസ് ചെയ്യുകയാണ്.

'ഗോൽഗോഥാ തൻ മുകളിൽ ബലി തൻ പീഠമൊരുങ്ങി മർത്യ പാപം നീക്കാനായി ദൈവപുത്രന്റെ യാഗം...'. ലോകത്തിന്റെ നോവുകൾ നീങ്ങാനും സ്നേഹവും സമാധാനവും പുലരാനുമുള്ള ഈ പ്രാർത്ഥന നിങ്ങളിലേക്കും പകരട്ടെ എന്ന് ആശംസിക്കുന്നു."

സുരേഷ് ഗോപി, ഭാര്യ രാധിക
കോഴിക്കോട് ബീച്ചും മിഠായിത്തെരുവും, പിന്നെ പ്രണയവും; ഹനാൻ ഷായുടെ ആദ്യ തമിഴ് ഗാനം തരംഗമാകുന്നു

ഗാനത്തിന്റെ പിന്നണിയിൽ ഇവരാണ്: തബല - ഷാജി മുതലക്കോടം, ഫ്ലൂട്ട് - ജോസി ആലപ്പുഴ, സ്ട്രിം​ഗ്സ് - ഫ്രാന്‍സിസ് സേവ്യര്‍, ഡാനി, വോക്കല്‍ ട്യൂണിങ് - ഉന്മേഷ് ഉണ്ണികൃഷ്ണന്‍, മിക്സിം​ഗ് & മാസ്റ്ററിങ് - രഞ്ജിത്ത് രാജന്‍, വീഡിയോയുടെ ചീഫ് അസോസിയേറ്റ് - അഖില്‍ ജെ ചന്ദ്. വിജയ് മാധവ് ആണ് വീഡിയോ തയ്യാറാക്കിയത്. വീഡിയോ എഡിറ്റർ - ആൽബിച്ചൻ അധികാരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com