കാരിക്കാമുറി ഷണ്മുഖനും ജോർജ് സാറും എത്താൻ അൽപ്പം വൈകും! 'ലോ ആൻഡ് ഓർഡർ' പുതിയ റിലീസ് തീയതി പുറത്ത്

ആക്ഷന് ഏറെ പ്രാധാന്യം നൽകി മാസ് എന്റർടെയ്‌നറായി അവതരിപ്പിക്കുന്ന ചിത്രം വലിയ മുതൽമുടക്കിലാണ് എത്തുന്നത്
ലോ ആൻഡ് ഓർഡർ' പോസ്റ്റർ
ലോ ആൻഡ് ഓർഡർ' പോസ്റ്റർ
Published on
Updated on

കൊച്ചി: 'തുടരും' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ 'ജോർജ് സാർ' എന്ന വില്ലൻ വേഷത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പരസ്യ സംവിധായകൻ പ്രകാശ് വർമ നായകനാകുന്ന 'ലോ ആൻഡ് ഓർഡർ' സിനിമയുടെ റിലീസ് തീയതിയിൽ മാറ്റം. ജൂലൈ 24ന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ച ചിത്രം റിലീസ് ചെയ്യാൻ അൽപ്പം വൈകും. സെപ്റ്റംബർ നാലിനാകും ചിത്രം റിലീസ് ചെയ്യുക.

രഞ്ജിത്ത് - മമ്മൂട്ടി കൂട്ടുകെട്ടിൽ 2004ൽ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത. ആക്ഷന് ഏറെ പ്രാധാന്യം നൽകി മാസ് എന്റർടെയ്‌നറായി അവതരിപ്പിക്കുന്ന ചിത്രം വലിയ മുതൽമുടക്കിലാണ് എത്തുന്നത്. 90 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായാണ് പൂർത്തിയായത്.

ലോ ആൻഡ് ഓർഡർ' പോസ്റ്റർ
വിജയ്‌യുടെ മാസ് രാഷ്ട്രീയ പ്രസംഗം! ബാലയ്യ യൂണിവേഴ്സിൽ വിസിൽ മുഴക്കാൻ ശ്രമിക്കുന്ന 'ജന നായകൻ' | JANA NAYAGAN REVIEW

പ്രകാശ് വർമയ്‌ക്കൊപ്പം അഭിരാമിയും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ,ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

'ലോ ആൻഡ് ഓർഡർ' പോസ്റ്റർ
'ലോ ആൻഡ് ഓർഡർ' പോസ്റ്റർ

സത്യം സിനിമാസ് & മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി, മഹാ സുബൈർ എന്നിവരാണ് 'ലോ ആൻഡ് ഓർഡർ' നിർമിക്കുന്നത്. ഉദയ് കൃഷ്‌ണയുടേതാണ് തിരക്കഥ. ഛായാഗ്രഹണം: പ്രശാന്ത് രവീന്ദ്രൻ,സംഗീതം: ജോ ഡാനിയൽ, വരികൾ:ഷിബു ചക്രവർത്തി. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം: ബിജിബാൽ, എഡിറ്റർ: മനോജ് കണ്ണോത്ത്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അതുൽ പ്രേം, സൈനുദ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ: സാബുറാം.

ലോ ആൻഡ് ഓർഡർ' പോസ്റ്റർ
സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ കാൽതെറ്റി വീണു; നന്ദമുരി ബാലകൃഷ്ണയ്ക്ക് പരിക്ക്, ഉടൻ ശസ്ത്രക്രിയ

വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ ജി, സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി, പോസ്റ്റർ ഡിസൈൻ: ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, കാസ്റ്റിങ് ഡയറക്ടർ: ശാലിനി, ശബ്ദമിശ്രണം: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈനർ: കിഷൻ സപ്താ, നൃത്ത സംവിധാനം: ഷെരീഫ്, അർച്ചന, സംഘട്ടനം: കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പിസി സ്റ്റണ്ട്സ്.

News Malayalam 24x7
newsmalayalam.com