നൂറ് കോടിയിലേറെ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരങ്ങള്‍; നിര്‍മാതാക്കള്‍ക്ക് ബാധ്യതയാണോ?

പുഷ്പ അടക്കമുള്ള സിനിമകളുടെ നിർമാതാവിൻ്റെ മറുപടി ഇങ്ങനെ,
നൂറ് കോടിയിലേറെ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരങ്ങള്‍; നിര്‍മാതാക്കള്‍ക്ക് ബാധ്യതയാണോ?
Published on
Updated on

സൂപ്പര്‍ താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം നിര്‍മാതാക്കള്‍ക്ക് ബാധ്യതയാണോ? തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് നിര്‍മാതാവ് രവി ശങ്കറിനോടായിരുന്നു ഇങ്ങനെയൊരു ചോദ്യം. പുഷ്പ, ഗുഡ് ബാഡ് ആന്‍ഡ് അഗ്ലി, ഉസ്താദ് ഭഗത് സിങ് തുടങ്ങിയ സിനിമകളുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന്റെ അമരക്കാരനാണ് രവി ശങ്കര്‍.

ഉയര്‍ന്ന പ്രതിഫലം മൂലം നിര്‍മാതാക്കള്‍ അനുഭവിക്കുന്ന ഭാരം സൂപ്പര്‍ താരങ്ങള്‍ ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ എന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റില്‍ രവി ശങ്കറിനോടുള്ള ചോദ്യം. റാം പോത്തിനേനി, ഭാഗ്യശ്രീ ബോര്‍സെ, ഉപേന്ദ്ര എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ 'ആന്ധ്ര കിങ് തലുക' എന്ന ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു രവി ശങ്കറിന്റെ പ്രതികരണം.

നൂറ് കോടിയിലേറെ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരങ്ങള്‍; നിര്‍മാതാക്കള്‍ക്ക് ബാധ്യതയാണോ?
മായവുമില്ല, മന്ത്രവുമില്ല, ശസ്ത്രക്രിയയുമില്ല; 120 കിലോ ഭാരം കുറച്ചതിനെ കുറിച്ച് അദ്‌നാന്‍ സമി

റാമും ഉപേന്ദ്രയുമുള്ള ഒരു രംഗം ചൂണ്ടിക്കാട്ടി, സിനിമയിലെന്ന പോലെ, താങ്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച നായകന്മാരില്‍ ആരെങ്കിലും നിര്‍മ്മാതാക്കളോട് സമാനമായ ധാരണയും സഹാനുഭൂതിയും കാണിച്ചിട്ടുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

രാം ചരണ്‍, മഹേഷ് ബാബു എന്നിവര്‍ക്കൊപ്പമുള്ള അനുഭവമാണ് രവി ശങ്കര്‍ പറഞ്ഞത്. തന്റെ സ്വന്തം അനുഭവത്തില്‍ രാം ചരണില്‍ നിന്നും മഹേഷ് ബാബുവില്‍ നിന്നുമാണ് അങ്ങനെയൊരു സഹകരണം ഉണ്ടായതെന്നാണ് നിര്‍മാതാവ് പറഞ്ഞത്. രാം ചരണ്‍ നായകനായ 'രംഗസ്ഥലം'(2018) റിലീസ് ആകുന്ന സമയത്ത് രാം ചരണിന് പ്രതിഫല തുകയില്‍ 4 കോടി രൂപ നല്‍കാന്‍ ബാക്കിയുണ്ടായിരുന്നു. രണ്ട് വര്‍ഷമെടുത്ത് ഇന്‍സ്റ്റാള്‍മെന്റായിട്ടാണ് അദ്ദേഹം ആ തുക വാങ്ങിയത്.

നൂറ് കോടിയിലേറെ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരങ്ങള്‍; നിര്‍മാതാക്കള്‍ക്ക് ബാധ്യതയാണോ?
'ഡ്യൂഡ്' സിനിമയിലെ ഇളയരാജ പാട്ടുകൾ നീക്കം ചെയ്യണം; ഇടക്കാല ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

സമാനമായ അനുഭവം മഹേഷ് ബാബുവിനൊപ്പവുമുണ്ടായി, 2022 ല്‍ 'സര്‍ക്കാരു വാരി പാട' എന്ന സിനിമ റിലീസായി ഒരു വര്‍ഷം കഴിഞ്ഞാണ് മഹേഷ് ബാബു പ്രതിഫലം വാങ്ങിയത്. ചിരഞ്ജീവി, രവി തേജ എന്നീ താരങ്ങളും തന്നെ മനസ്സിലാക്കി ഒപ്പം നിന്നിരുന്നുവെന്ന് രവി ശങ്കര്‍ പറഞ്ഞു.

'വാള്‍ട്ടയ്യര്‍ വീരയ്യ' (2023) സിനിമയുടെ സമയത്ത് ഈ രണ്ട് താരങ്ങളും തനിക്കൊപ്പം നിന്നു. ഒടിടി റിലീസിന്റെ സങ്കീര്‍ണതകള്‍ അവര്‍ക്ക് അറിയാമായിരുന്നു. പ്രതിഫലം വൈകിയപ്പോള്‍ ഇരുവരും അതിന്റെ പലിശ ഈടാക്കിയില്ല. 'ആന്ധ്ര കിങ് തലുക'യ്ക്ക് എഗ്രിമെന്റ് ഉറപ്പിക്കുമ്പോള്‍ ഉപേന്ദ്രയുടെ മനസില്‍ ഒരു തുകയുണ്ടായിരുന്നു. പക്ഷെ, ഞങ്ങള്‍ ഓഫര്‍ ചെയ്യുന്ന തുക എത്രയായാലും അത് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായി. അദ്ദേഹം സാധാരണ വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ തുകയാണ് അതെന്ന് തനിക്ക് അറിയാമായിരുന്നു. റാം പോത്തിനേനി പണം വാങ്ങിയിട്ടില്ല. അദ്ദേഹത്തിന് ലാഭവിഹിതമാണ് വാഗ്ദാനം ചെയ്തത്.

സൂപ്പര്‍ താരങ്ങളില്‍ ഭൂരിഭാഗവും നിര്‍മാതാക്കളെ മനസ്സിലാക്കുന്നവരാണെന്നാണ് തെലുങ്കിലെ ഹിറ്റ് നിര്‍മാതാവ് പറയുന്നത്. നിര്‍മാണച്ചെലവ് വര്‍ധിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ അവര്‍ കണക്കിലെടുക്കുന്നുണ്ട്. തനിക്ക് ആകുമ്പോള്‍ മാത്രം പ്രതഫലം നല്‍കിയാല്‍ മതിയെന്ന് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. പ്രഭാസും ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. നിര്‍മാണച്ചെലവെല്ലാം കഴിഞ്ഞ് ബാക്കി എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നാല്‍ മതിയെന്നാണ് പവന്‍ കല്യാണ്‍ പറഞ്ഞത്, ഇത് ആരെങ്കിലും വിശ്വസിക്കുമോ എന്നും രവി ശങ്കര്‍ ചിരിച്ചു കൊണ്ട് ചോദിച്ചു. പുഷ്പയിലെ പ്രതിഫലം അല്ലു അര്‍ജുന്‍ വാങ്ങിയത് ഒരു കൊല്ലം എടുത്താണ്.

വിപണിയില്‍ കാര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ പലതും മാറി മറിയുമെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിങ് ദിവസങ്ങളുടെ എണ്ണം കുറയ്ക്കുക, കഴിയുന്നിടത്തെല്ലാം ബജറ്റ് മുറുക്കുക എന്നതൊക്കെയാണ് ചെയ്യാന്‍ കഴിയുന്നതെന്നും രവി ശങ്കര്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com