'ഡ്യൂഡ്' സിനിമയിലെ ഇളയരാജ പാട്ടുകൾ നീക്കം ചെയ്യണം; ഇടക്കാല ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

കീർത്തീശ്വരൻ ആണ് 'ഡ്യൂഡ്' സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്
ഇളയരാജ, പ്രദീപ് രംഗനാഥൻ
ഇളയരാജ, പ്രദീപ് രംഗനാഥൻSource: X
Published on
Updated on

ചെന്നൈ: പ്രദീപ് രംഗനാഥൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'ഡ്യൂഡ്' എന്ന തമിഴ് ചിത്രത്തിൽ ഇളയരാജയുടെ രണ്ട് പാട്ടുകൾ ഉപയോഗിച്ചിരിക്കുന്നത് താൽക്കാലികമായി വിലക്കി മദ്രാസ് ഹൈക്കോടതി. സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് തന്റെ ഗാനങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഇളയരാജ സമർപ്പിച്ച ഹർജിയിലാണ് നടപടി. ജസ്റ്റിസ് എൻ. സെന്തിൽകുമാർ ആണ് ഇടക്കാല വിലക്ക് ഏർപ്പെടുത്തിയത്.

പകർപ്പവകാശമുള്ള തന്റെ ഗാനങ്ങൾ അനധികൃതമായി ഉപയോഗിച്ചതിലൂടെ പ്രൊഡക്ഷൻ ഹൗസിന് ലഭിച്ച ലാഭം വെളിപ്പെടുത്തണമെന്നും ഇളയരാജ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 'ഡ്യൂഡി'ൽ ഇളയരാജയുടെ 'നൂറ് വർഷം', 'കറുത്ത മച്ചാൻ' എന്നീ ഗാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്ന് സംഗീത സംവിധായകന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് പ്രഭാകരൻ കോടതിയെ അറിയിച്ചു. യഥാർത്ഥ സൃഷ്ടിയിൽ മാറ്റം വരുത്തി, വികൃതമാക്കിയാണ് സിനിമയിൽ ഉപയോഗിച്ചതെന്നും അത് സ്രഷ്ടാവിന്, അതായത് ഇളയരാജയ്ക്ക് ദോഷം വരുത്തിവച്ചെന്നുമാണ് അഭിഭാഷകൻ വാദിച്ചത്.

ഇളയരാജ, പ്രദീപ് രംഗനാഥൻ
മമ്മൂക്കയുടെ കൂടെ ജോലി ചെയ്യാൻ ഭയങ്കര ഈസിയാണ്, പുറത്ത് ആളുകൾ പറയുന്ന പോലെയല്ല: വിനായകൻ

മറുവശത്ത്, പകർപ്പവകാശ നിയമ ഭേദഗതിക്ക് മുമ്പ് നിർമിച്ച സംഗീതം ആയതിനാൽ, ഈ പാട്ടുകളുടെ രചയിതാവായി ഇളയരാജ തുടരുന്നുണ്ടോ എന്ന ചോദ്യമാണ് നിർമാണ കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ബന്ധപ്പെട്ട സിനിമകളുടെ നിർമാതാവ് ഗാനങ്ങളുടെ അവകാശം സോണി മ്യൂസിക്കിന് വിറ്റുവെന്നും പിന്നീട് അവർ അത് 'ഡ്യൂഡി'ന്റെ നിർമാതാക്കൾക്ക് നൽകുകയായിരുന്നു എന്നും അദ്ദേഹം വാദിച്ചു. ആവശ്യമായ കരാറുകളിൽ ഏർപ്പെട്ടതിനുശേഷമാണ് നിർമാണ കമ്പനി പുതിയ സിനിമയിൾ ഈ ഗാനങ്ങൾ ഉപയോഗിച്ചത്. ചിത്രം ഇതിനകം തന്നെ തിയേറ്റർ റൺ പൂർത്തിയാക്കി ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്‌തിട്ടുണ്ടെന്നും ഇളയരാജ ആവശ്യപ്പെട്ടതുപോലെ ഇടക്കാല ഉത്തരവ് അനുവദിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും മൈത്രി മൂവി മേക്കേഴ്സിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ ഗാനങ്ങൾ പടത്തിൽ ഉപയോഗിക്കുന്നത് താൽക്കാലികമായി വിലക്കിക്കൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.

ഇളയരാജ, പ്രദീപ് രംഗനാഥൻ
'ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ' ഏറ്റെടുത്ത് പ്രേക്ഷകർ; രണ്ടാം വാരം 'എക്കോ' കൂടുതൽ തിയേറ്ററുകളിലേക്ക്

കീർത്തീശ്വരൻ എഴുതി സംവിധാനം നിർവഹിച്ച 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമിച്ചത്. ആർ. ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്. കോ പ്രൊഡ്യൂസർ: അനിൽ യെർനേനി, സിഇഒ: ചെറി, പ്രൊഡക്ഷൻ ഡിസൈനർ: ലത നായിഡു, കോസ്റ്റ്യൂം: പൂർണിമ രാമസ്വാമി, ആക്ഷൻ: യന്നിക് ബെൻ, ദിനേശ് സുബ്ബരായൻ, ഗാനരചന: വിവേക്, പാൽ ഡബ്ബ, ആദേശ് കൃഷ്ണ, സെംവി, കോറിയോഗ്രാഫർ: അനുഷ വിശ്വനാഥൻ, ആർട്ട് ഡയറക്ടർ: പിഎൽ സുഭേന്ദർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിങ്: തപസ് നായക്, വിഎഫ്എക്സ് സൂപ്പ‍ർവൈസ‍ർ: രാംകുമാർ സുന്ദരം, കളറിസ്റ്റ്: സുരേഷ് രവി, ഡിഐ: മാംഗോ പോസ്റ്റ്, സ്റ്റിൽസ്: ദിനേശ് എം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com