ടൈംലൈൻ മാത്രമല്ല തലവരയും മാറി! 'ആട് 3' 100 കോടി ക്ലബിൽ

ഫ്രൈഡേ ഫിലിം ഹൗസും കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം
'ആട് 3' സിനിമ
'ആട് 3' സിനിമ
Published on
Updated on

കൊച്ചി: ആഗോള ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് മിഥുൻ മാനുവൽ തോമസ് ചിത്രം 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്'. 'ആട്' ഫ്രാഞ്ചൈസിയിലെ ആവസാന ചിത്രത്തിന്റെ ആദ്യ ഭാഗമാണിത്. റിലീസ് ആയി ആദ്യ വാരം അവസാനിക്കുമ്പോൾ നൂറ് കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ എപ്പിക് ഫാന്റസി കോമഡി ചിത്രം. 'ധുരന്ധർ: ദ റിവഞ്ച്' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന് ഒപ്പം ക്ലാഷ് റിലീസ് ചെയ്തിട്ടും ഗംഭീര മുന്നേറ്റമാണ് സിനിമ നടത്തുന്നത്.

ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബി​ഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം. നിർമാതാക്കൾ പുറത്തുവിട്ട കണക്ക് പ്രകാരം 101 കോടി രൂപയാണ് 'ആട് 3' ആഗോളതലത്തിൽ കളക്ട് ചെയ്തത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ് തന്നെയാണ് സിനിമയുടെ രചന. ഫാന്റസി ഹ്യൂമർ ഴോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിലാണ് എത്തിയത്.

ജയസൂര്യ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, ധർമജൻ ബൊൾഗാട്ടി, സുധി കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സൃന്ദ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരാണ് പ്രധാന താരങ്ങൾ. ഇവർക്കൊപ്പം ഏതാനും വിദേശ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.

'ആട് 3' സിനിമ
നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

സംഗീതം - ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിങ്- ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - സ്റ്റെഫി സേവ്യർ, സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ലിസിറ്റി ഡിസൈൻ - കൊളിൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com