നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

സംസ്ക്കാരം നാളെ തൃശൂരിൽ നടക്കും. നടൻ മുകേഷിൻ്റെ സഹോദരി സന്ധ്യയുടെ ഭർത്താവാണ് രാജേന്ദ്രൻ
ഇ എ രാജേന്ദ്രൻ
Published on
Updated on

കൊല്ലം: നടനും സംവിധായകനുമായ രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു അദ്ദേഹം. സംസ്ക്കാരം നാളെ തൃശൂരിൽ നടക്കും. ഭൗതികദേഹം കൊല്ലത്തെ പൊതുദർശനത്തിന് ശേഷം ജന്മനാടായ തൃശൂർ തൃത്തല്ലൂരിലെത്തിക്കും.

ഇ എ രാജേന്ദ്രൻ
'കോടികള്‍ കടം വാങ്ങി വ‌ഞ്ചിച്ചു'; 'പള്ളിച്ചട്ടമ്പി' നിർമാതാക്കൾക്കെതിരെ പരാതി, ടൊവിനോ ചിത്രം കുരുക്കിൽ

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിൽ ബിരുദം നേടിയ അദ്ദേഹം ഒട്ടനവധി സിനിമകളിലും നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ  അവതരിപ്പിച്ചു. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ രാജേന്ദ്രൻ കാരക്ടർ റോളുകളിലും, വില്ലൻ റോളുകളിലും അഭിനയിച്ചു. നാടകം, സിനിമ എന്നിവയോടൊപ്പം ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.

ഇ എ രാജേന്ദ്രൻ
കെ- പോപ്പിലേക്കുള്ള വഴി തെളിയുന്നു; ഇന്ത്യയിലെ ആദ്യ ഓഡിഷനൊരുങ്ങി ബിടിഎസ് എജൻസി ഹൈബ്

പ്രശസ്ത നാടകാഭിനേതാക്കളായിരുന്ന ഒ. മാധവന്റെയും വിജയകുമാരിയുടേയും മകളായ സന്ധ്യയാണ് രാജേന്ദ്രന്റെ ഭാര്യ. അവരുടെ മകൻ ദിവ്യദർശൻ സിനിമാഭിനേതാവാണ്. നടനും എംഎൽഎയുമായ എം മുകേഷിൻ്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com