സുന്ദരിയെ കാൺമാനില്ല! ആരാണ് ഈ 'അജ: സുന്ദരി'? ഫസ്റ്റ് ലുക്ക് പോസ്റ്റർ

ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് ആണ് 'അജ: സുന്ദരി' നിർമിക്കുന്നത്
'അജ: സുന്ദരി' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
'അജ: സുന്ദരി' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർSource: Instagram / opmcinemas
Published on
Updated on

കൊച്ചി: ജോജു ജോർജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അജ: സുന്ദരി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മനു ആന്റണി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് ആണ് നിർമിക്കുന്നത്. 'ഇരട്ട', 'പണി' എന്നീ സിനിമകളുടെ എഡിറ്റർ ആയി ശ്രദ്ധ നേടിയ മനു ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ലിജോ മോൾ ആണ് നായിക.

ജോജു ജോർജ്, ലിജോ മോൾ എന്നിവർക്ക് പുറമെ പ്രശാന്ത് മുരളി, ആർ.ജെ. വിജിത എന്നിവരാണ് സിനിമയിൽ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവർക്കൊപ്പം ഒരു ആടും സിനിമയുടെ കഥാഗതിയിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. 'സുന്ദരിയെ കാൺമാനില്ല' എന്ന കുറിപ്പോടെയാണ് ആടിനേയും പിടിച്ച് ബസിൽ യാത്ര ചെയ്യുന്ന ജോജു ജോർജിനെ അവതരിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

'അജ: സുന്ദരി' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഹൊറർ ഫൺ ഹോസ്റ്റൽ വൈബ്; 'പ്രകമ്പനം' ട്രെയ്‌ലർ പുറത്ത്

'റൈഫിൾ ക്ലബി'ന് ശേഷം ഒപിഎം സിനിമാസ് നിർമിക്കുന്ന ചിത്രമാണിത്. ഗീതാർഥ എ.ആർ ആണ് ചിത്രത്തിന്റെ സഹരചയിതാവ്. സഹനിർമാണം- ജെയ്സൺ ഫ്രാൻസിസ്. സംസ്ഥാന അവാർഡ് ജേതാവ് അജയൻ ചാലിശ്ശേരി ആണ് കലാസംവിധാനം. 'റൈഫിൾ ക്ലബ്', 'ലൗലി' എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് അബു ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണ് 'അജ: സുന്ദരി'.

'അജ:സുന്ദരി' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
'അജ:സുന്ദരി' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ Source: Instagram / opmcinemas

സംഗീതം- ഡ്രംയുഗ, എഡിറ്റർ - മനു ആൻ്റണി, പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശ്ശേരി, കലാസംവിധാനം - മിഥുൻ ചാലിശ്ശേരി, അഡീഷണൽ തിരക്കഥ- സനേത് രാധാകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, വില്യം സിങ്, കോസ്റ്റ്യൂം - മഷർ ഹംസ, സിങ്ക്, സൗണ്ട് ഡിസൈൻ - നിക്സൺ ജോർജ്, സൗണ്ട് മിക്സിങ്- ഡാൻ ജോസ്, ആക്ഷൻ - റോബിൻ, വിഷ്വൽ എഫക്ട് - ലിറ്റിൽ ഹിപ്പോ, കളറിസ്റ്റ്- യാഷിക റൗട്രേ, പ്രൊഡക്ഷൻ കൺട്രോളർ - വിമൽ വിജയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ആബിദ് അബു, മദൻ എ വി കെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷെല്ലി ശ്രീ, ഫിനാൻസ് കൺട്രോളർ - ശംഭു കൃഷ്ണൻ കെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിജു കടവൂർ, സ്റ്റിൽസ് - സജിത് ആർ എം, ടൈറ്റിൽ- നിപിൻ നാരായൺ, പബ്ലിസിറ്റി ഡിസൈൻ- റോസ്‌റ്റേഡ് പേപ്പർ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com