സസ്പെൻസ് ക്രൈം ത്രില്ലറില്‍ ഞെട്ടിക്കാന്‍ ജാഫർ ഇടുക്കി; 'ആമോസ് അലക്സാണ്ടർ' ടീസർ എത്തി

നവാഗതനായ അജയ് ഷാജിയാണ് 'ആമോസ് അലക്സാണ്ടർ' സംവിധാനം ചെയ്യുന്നത്
'ആമോസ് അലക്സാണ്ടര്‍' പോസ്റ്റർ
'ആമോസ് അലക്സാണ്ടര്‍' പോസ്റ്റർ
Published on

കൊച്ചി: ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി 'ആമോസ് അലക്സാണ്ടറി'ൻ്റെ ആദ്യ ടീസർ എത്തി. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമിക്കുന്ന ഈ ചിത്രം നവാഗതനായ അജയ് ഷാജിയാണ് സംവിധാനം ചെയ്യുന്നത്. നവംബറിലാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്.

ദുരൂഹതകള്‍ നിറഞ്ഞതാണ് സിനിമ എന്നാണ് ടീസർ നല്‍കുന്ന സൂചന. സംഭാഷണങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. 'അവതാരങ്ങൾ പിറവിയെടുക്കുന്ന ദിവസം ലോകത്തിൽ രക്തച്ചൊരിച്ചിലുകൾ ഉണ്ടാകു'മെന്ന് ജാഫർ ഇടുക്കി പറയുമ്പോൾ എന്താണ് അതിനു പിന്നിൽ ആ കഥാപാത്രം ഉദ്ദേശിക്കുന്നതെന്ന് ആകാംക്ഷ ജനിപ്പിക്കുന്നു."ഈ പല്ലൊക്കെ നാട്ടുകാര് അടിച്ച് തെറുപ്പിച്ചതാണോ "എന്ന് ചോദിക്കുമ്പോൾ ചിരിച്ചു കൊണ്ടുള്ള മറുപടിയും കൗതുകവുമാണ്."അല്ലാ. ഈ പൊലീസുകാരുടെ ഒരു പരിപാടിയില്ലേ? ജാഫർ ഇടുക്കി നൽകുന്ന ഈ മറുപടി പല അർത്ഥങ്ങൾക്കും ഇടനൽകുന്നു. വലിയ ചോദ്യചിഹ്നമാണ് ഈ കഥാപാത്രം എന്നു വേണം അനുമാനിക്കാൻ.

ജാഫർ ഇടുക്കിയാണ് 'ആമോസ് അലക്സാണ്ടർ' എന്ന ഈ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേഷത്തിലും, രൂപത്തിലും, അവതരണത്തിലുമെല്ലാം വലിയ വ്യത്യസ്തതയാണ് ഈ കഥാപാത്രത്തിനു നൽകിയിരിക്കുന്നത്. ജാഫറിൻ്റെ അഭിനയ ജീവിതത്തിലെ വലിയ വഴിത്തിരിവിനു കാരണമാകുന്നതായിരിക്കും ഈ കഥാപാത്രം.

ഹ്യൂമർ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ അജു വർഗീസും ഗൗരവമുള്ള ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സസ്പെൻസ് ക്രൈം ത്രില്ലർ ആയി ഒരുങ്ങുന്ന ഈ ചിത്രം തമിഴ്നാട്, കർണാടക, ഗോവ, ഗുജറാത്ത്‌, വെസ്റ്റ് ബംഗാൾ തുടങ്ങി ഇന്ത്യയിലെ പതിനഞ്ചോളാം സംസ്ഥാനങ്ങളിലും കേരളത്തിൽ തൊടുപുഴ, മൂന്നാർ, വാഗമൺ, ഇടുക്കി, പറവൂർ എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.

'ആമോസ് അലക്സാണ്ടര്‍' പോസ്റ്റർ
പവൻ കല്യാണിന്റെ 'ഒജി' മുതൽ അനുപമയുടെ 'കിഷ്‌കിന്ധാപുരി' വരെ; ഈ ആഴ്ചയിലെ പ്രധാന ഒടിടി റിലീസുകള്‍

കലാഭവൻ ഷാജോൺ, ഡയാനാ ഹമീദ്, സുനിൽ സുഗത, ശ്രീജിത്ത് രവി, നാദിർഷാ, അഷറഫ് പിലാക്കൽ, രാജൻ വർക്കല, അഞ്ജന അപ്പുക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. തിരക്കഥ, സംഭാഷണം- അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ, ഗാനങ്ങൾ - പ്രശാന്ത് വിശ്വനാഥൻ, സംഗീതം - മിനി ബോയ്, ഛായാഗ്രഹണം - പ്രമോദ് കെ. പിള്ള, എഡിറ്റിങ് - സിയാൻ ശ്രീകാന്ത്, കലാസംവിധാനം - കോയാസ്, മേക്കപ്പ് - നരസിംഹ സ്വാമി, സ്റ്റിൽസ് - അനിൽ വന്ദന, കോസ്റ്റ്യൂം ഡിസൈൻ - ഫെമിന ജബ്ബാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ജയേന്ദ്ര ശർമ, ക്രിയേറ്റീവ് ഹെഡ് - സിറാജ് മൂൺ ബീം, പ്രൊജക്ട് ഡിസൈൻ - സുധീർ കുമാർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ ഹെഡ് - രജീഷ് പത്തംകുളം, പ്രൊഡക്ഷൻ മാനേജർ - അരുൺ കുമാർ കെ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - മുഹമ്മദ്.പി.സി, പിആർഒ - വാഴൂർ ജോസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com