തൊപ്പിയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം; 'ബൂം ബാങ്' ആരംഭിച്ചു, നായകനായി സിജു വിൽസൺ

ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം
സിജു വിൽസൺ, 'ബൂം ബാങ്' പോസ്റ്റർ, തൊപ്പി
സിജു വിൽസൺ, 'ബൂം ബാങ്' പോസ്റ്റർ, തൊപ്പി
Published on: 
Updated on: 

കൊച്ചി: സിജു വിൽസൺ നായകനാകുന്ന പുതിയ ചിത്രം 'ബൂം ബാങ്' ഷൂട്ടിങ് ആരംഭിച്ചു. ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പൂജാ ചടങ്ങുകളോടെയാണ് തുടക്കം കുറിച്ചത്. കൊച്ചി ചവറ കൾചറൽ സെന്ററിലായിരുന്നു ചടങ്ങ്.

ബ്രിട്ടീഷ് സിനിമാസിന്റെ ബാനറിൽ ഹാരിസ് മൊയ്തുട്ടി, ജിഷ്ണു ശങ്കർ, ശ്രീധർ ചെനി, ജോജി ജിതേന്ദ്രൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ഈ ബാനറിൽ നിർമിക്കുന്ന രണ്ടാം ചിത്രമാണ് 'ബൂം ബാങ്'.

സിജു വിൽസൺ, സിദ്ധാർഥ് ഭരതൻ, നിഷാന്ത് സാഗർ, അരുൺ കുര്യൻ, സുബിൻ ടാർസൻ, നിഹാദ് തൊപ്പി, മിഥുട്ടി, ദേവിക സതീഷ്, ഷാരിക്ക് മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിൻഷാദ് ഗുരുവായൂർ ആണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നത്.

സിജു വിൽസൺ, 'ബൂം ബാങ്' പോസ്റ്റർ, തൊപ്പി
"അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല"; മഹേഷ് ഭട്ട് പീഡിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി പാക് നടി

ഛായാഗ്രാഹകൻ- ജിൻഷാദ് ഗുരുവായൂർ, എഡിറ്റർ- നിർമൽ ആർ, ആർട്ട് ഡയറക്ടർ- അനൂപ് വിജയകുമാർ, സംഗീതവും ഒറിജിനൽ സ്കോറും- ജുബൈർ മുഹമ്മദ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- മെൽവി ജെ, ആക്ഷൻ കൊറിയോഗ്രാഫർ- റോബിൻ ടോം, ഓഡിയോഗ്രാഫി- ഗോകുൽ ഗോപിനാഥ്, സ്റ്റിൽസ്- രാഹുൽ എം സത്യൻ, എസ്. ബി. കെ. ഷുഹൈബ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- തൻവിൻ നസീർ, ചീഫ് അസോസിയേറ്റ് DOP- ഹേമചന്ദ് ഹേമചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രസാദ് നമ്പ്യൻകാവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് കൺസൾറ്റൻറ് - ബ്രിങ്ഫോർത്ത് , പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, എ എസ് ദിനേശ്.