ഇന്ദ്രജിത്തിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; 'ധീരം' റിലീസ് ഡിസംബർ അഞ്ചിന്

നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ടി സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്
ഇന്ദ്രജിത്തിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; 'ധീരം'  റിലീസ് ഡിസംബർ അഞ്ചിന്
Published on
Updated on

കൊച്ചി: ഇന്ദ്രജിത്ത് സുകുമാരൻ പൊലീസ് വേഷത്തിൽ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ധീരം’ റിലീസ് തീയതി പുറത്ത്. ഡിസംബർ അഞ്ചിന് ആണ് സിനിമ തിയേറ്ററിൽ എത്തുക. റെമോ എന്റർടെയ്‌ൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം.എസ്, ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ നിർമിച്ച് ജിതിൻ ടി സുരേഷ് സംവിധാനം ചെയ്യുന്ന 'ധീരം' ഡ്രീം ബിഗ് ഫിലിംസ് ആണ് പ്രദർശനത്തിനെത്തിക്കുന്നത്.

പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ എഎസ്‌പി സ്റ്റാലിൻ ജോസഫ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് സുകുമാരൻ അവതരിപ്പിക്കുന്നത്. ദിവ്യാ പിള്ള , നിഷാന്ത് സാഗർ, അജു വർഗീസ് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. രൺജി പണിക്കർ, സൂര്യ (പണി ഫെയിം), റെബേക്ക മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഇന്ദ്രജിത്തിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; 'ധീരം'  റിലീസ് ഡിസംബർ അഞ്ചിന്
നെറ്റ്‌ഫ്ലിക്സ് സ്തംഭിച്ചു! 'സ്ട്രേഞ്ചർ തിങ്സ് 5' ആദ്യ ഭാഗം സ്ട്രീമിങ് ആരംഭിച്ചു

നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ടി സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സൗഗന്ദ് എസ്.യൂ ആണ്. ദീപു എസ് നായരും, സന്ദീപ് നാരായണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണ് 'ധീരം'.

ഗാനരചന - ഹരി നാരായണൻ, സംഗീതം - മണികണ്ഠൻ അയ്യപ്പ, കലാസംവിധാനം- സാബുമോഹൻ, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യും - ഡിസൈൻ - റാഫി കണ്ണാടിപ്പറമ്പ്, നിശ്ചല ഛായാഗ്രഹണം - സേതു അത്തിപ്പിള്ളിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - തൻവിൻ നസീർ, പ്രൊഡക്ഷൻ മാനേജർ - ധനേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - കമലാക്ഷൻ പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ. കോഴിക്കോട്ടും കുട്ടിക്കാനത്തുമായാണ് ചിത്രീകരണം പൂർത്തിയായത്.

News Malayalam 24x7
newsmalayalam.com