നന്ദമുരി ബാലകൃഷ്ണയും കൊരട്ടാല ശിവയും ആദ്യമായി ഒന്നിക്കുന്നു; NBK 112 ആരംഭിച്ചു

ചിത്രം അമരാവതിയിൽ നടന്ന പരമ്പരാഗത പൂജാ ചടങ്ങുകളോടെ ലോഞ്ച് ചെയ്തു...
നന്ദമുരി ബാലകൃഷ്ണയും കൊരട്ടാല ശിവയും ആദ്യമായി ഒന്നിക്കുന്നു; NBK 112 ആരംഭിച്ചു
Source: News Malayalam 24x7
Published on
Updated on

തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയും സൂപ്പർഹിറ്റ് സംവിധായകൻ കൊരട്ടാല ശിവയും ആദ്യമായി ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. എൻബികെ 112 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം, എസ്എൽവി സിനിമാസിൻ്റെയും യുവസുധ ആർട്‌സിൻ്റെയും ബാനറിൽ നിർമ്മാതാക്കളായ സുധാകർ ചെറുകുരിയും സുധാകർ മിക്കിളിനേനിയും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം അമരാവതിയിൽ നടന്ന പരമ്പരാഗത പൂജാ ചടങ്ങുകളോടെ ലോഞ്ച് ചെയ്തു.

ഉദ്ഘാടന ചടങ്ങിൽ ആന്ധ്രാപ്രദേശ് മന്ത്രിമാരായ നരാ ലോകേഷ്, കണ്ടൂല ദുർഗേഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖരായ സുരേഷ് ബാബു, ഗോപിചന്ദ് മാലിനേനി, വെങ്കട സതീഷ് കിലാരു, സാഹു ഗരപതി എന്നിവരും ചടങ്ങിൽ എത്തിച്ചേരുകയും, തിരക്കഥ നിർമ്മാതാക്കൾക്ക് കൈമാറുകയും ചെയ്തു. കണ്ഡുല ദുർഗേഷ് ക്യാമറ സ്വിച്ച് ഓൺ ചെയ്തപ്പോൾ, നര ലോകേഷ് ക്ലാപ്പ് ബോർഡ് നൽകി. ബാലകൃഷ്ണയുടെ മകൾ നന്ദമുരി തേജസ്വിനിയും ചടങ്ങിൽ സന്നിഹിതയായിരുന്നു. തേജസ്വിനി ആണ് ചടങ്ങിലെ ആദ്യ ഷോട്ട് സംവിധാനം ചെയ്തത്.

നന്ദമുരി ബാലകൃഷ്ണയും കൊരട്ടാല ശിവയും ആദ്യമായി ഒന്നിക്കുന്നു; NBK 112 ആരംഭിച്ചു
ഷീലം എം സ്വാമി - സുനി ചിത്രം 'മേഘ മൗനം' ജൂൺ 26ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിൻ്റെ വേഫറെർ ഫിലിംസ്

രചന, സംവിധായകൻ: കൊരട്ടല ശിവ, നിർമ്മാതാക്കൾ: സുധാകർ ചെറുകുരി, സുധാകർ മിക്കിലിനെനി, ബാനറുകൾ: എസ്‌എൽ‌വി സിനിമാസ്, യുവസുധ ആർട്‌സ്, പിആർഒ : ശബരി

News Malayalam 24x7
newsmalayalam.com