സിനിമാപ്രേമികളെ ഇതിലെ... ജൂണിൽ തിയേറ്ററിലെത്തുന്ന മലയാളം ചിത്രങ്ങൾ ഇതൊക്കെ!

ജൂണിലും കൈനിറയെ മലയാള സിനിമകളാണ് തിയേറ്ററിലേക്കെത്തുന്നത്...
ജൂണിൽ റിലീസിനെത്തുന്ന ചിത്രങ്ങൾ
ജൂണിൽ റിലീസിനെത്തുന്ന ചിത്രങ്ങൾ
Published on

നരിവേട്ട, സർക്കീട്ട്, പടക്കളം തുടങ്ങി ഈ മാസം ഇറങ്ങിയ നിരവധി സിനിമകൾക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ജൂണിലും കൈനിറയെ സിനിമകളാണ് തിയേറ്ററിലേക്കെത്തുന്നത്. ജൂൺ മാസത്തിൽ സിനിമാപ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന മലയാള സിനിമകൾ ഇതൊക്കെ...

ദി പെറ്റ് ഡിറ്റക്ടീവ്
ദി പെറ്റ് ഡിറ്റക്ടീവ്

- ദി പെറ്റ് ഡിറ്റക്ടീവ്

പ്രനീഷ് വിജയൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന റൊമാൻ്റിക്-കോമഡി ചിത്രമാണ് ദി പെറ്റ് ഡിറ്റക്ടീവ്. ഷറഫുദീനും അനുപമ പരമേശ്വരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമ്പൂർണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള
യുണൈറ്റഡ് കിങ്ഡം ഓഫ് കേരള

- യുണൈറ്റഡ് കിങ്ഡം ഓഫ് കേരള

രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ( UK. OK) ജൂൺ 20ന് തി‌യേറ്ററുകളിലെത്തും. ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ ഒരുക്കുന്ന ചിത്രമാണിത്. ഇന്ദ്രൻസ്, മനോജ് കെ. ജയൻ, അൽഫോൻസ് പുത്രൻ, ഡോക്ടർ റോണി, മനോജ് കെ.യു., സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ജൂണിൽ റിലീസിനെത്തുന്ന ചിത്രങ്ങൾ
തിയേറ്റർ പൂരപ്പറമ്പാകും... റീ-റിലീസിനൊരുങ്ങി രണ്ട് മോഹൻലാൽ ചിത്രങ്ങൾ!
റോന്ത്
റോന്ത്

- റോന്ത്

ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോന്ത്. സൂപ്പര്‍ ഹിറ്റ് ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്കു ശേഷം ഷാഹി തിരക്കഥ ഒരുക്കുന്ന സിനിമ കൂടിയാണിത്. ജൂൺ 13നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. യോഹന്നാന്‍ എന്ന എസ്‌ഐ ആയി ദിലീഷ് പോത്തനും ദിനനാഥ് എന്ന ഡ്രൈവറായി റോഷന്‍ മാത്യുവുമാണ് അഭിനയിക്കുന്നത്.

വ്യസനസമേതം ബന്ധുമിത്രാദികൾ
വ്യസനസമേതം ബന്ധുമിത്രാദികൾ

- വ്യസനസമേതം ബന്ധുമിത്രാദികൾ

വാഴ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം WBTS പ്രൊഡക്ഷന്‍സ് തെലുങ്കിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രം വ്യസനസമേതം ബന്ധുമിത്രാതികൾ ജൂണ്‍ 13ന് തിയേറ്ററിലെത്തും. എസ്. വിപിനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ജൂണിൽ റിലീസിനെത്തുന്ന ചിത്രങ്ങൾ
വീണ്ടും കമല്‍ മണിരത്‌നം 'നായകന്‍' ആകുമോ?
ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള
ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള

- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ജൂൺ 20ന് തിയേറ്റരുകളിലെത്തും. ഒരു കോർട്ട് റൂം ത്രില്ലർ ആയിരിക്കും ചിത്രമെന്ന സൂചന നൽകുന്നതാണ് ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, ദിവ്യ പിള്ള തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്.

ഛോട്ടാ മുംബൈ
ഛോട്ടാ മുംബൈ

- ഛോട്ടാ മുംബൈ

ഛോട്ടാ മുംബൈയുടെ 4k റീ മാസ്‌റ്റേർഡ് വേർഷനാണ് ജൂൺ ആറിന് തീയറ്ററിൽ എത്തുന്നത്. അൻവർ റഷീദിൻ്റെ സംവിധാനത്തിൽ 2007ല്‍ പുറത്തിറങ്ങിയ ഛോട്ടാ മുംബൈ മോഹൻലാൽ ആരാധകരുടെ ഇഷ്‌ട ചിത്രങ്ങളിൽ ഒന്നാണ്. മോഹൻലാലിൻ്റെ പിറന്നാൾ ദിനമായ മെയ് 21ന് ചിത്രം തിയേറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണം മൂലം മാറ്റിവെക്കുകയായിരുന്നു. ഹൈ സ്‌റ്റുഡിയോസാണ് ഫോർ കെ ഡോൾബി അറ്റ്‌മോസിൽ റീമാസ്‌റ്ററിങ് ചെയ്യുന്നത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്‌കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഉദയനാണ് താരം
ഉദയനാണ് താരം

- ഉദയനാണ് താരം

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് മോഹൻലാൽ - ശ്രീനിവാസൻ കൂട്ടുകെട്ടിൽ എത്തിയ ഉദയനാണ് താരം മലയാളത്തിൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ്. ജൂൺ 20നാണ് ചിത്രം വീണ്ടും തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്‌ത് 20 വർഷത്തിനുശേഷം 4k ദൃശ്യ മികവോടെയാണ് ഉദയനാണ് താരവും തിയേറ്ററിൽ എത്തുന്നത്. ശ്രീനിവാസൻ ആണ് ചിത്രത്തിൻ്റെ തിരക്കഥ. മീന, ജഗതി ശ്രീകുമാർ, മുകേഷ്, സലീം കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com