പേട്രിയറ്റിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പരസ്പരം പങ്കുവച്ച് മമ്മൂട്ടിയും മോഹന്‍ലാലും; ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിപ്പബ്ലിക് ദിനത്തില്‍

നയന്‍താര, രാജീവ് മേനോന്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ആണ് ഇന്ന് റിലീസ് ചെയ്തത്.
പേട്രിയറ്റിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പരസ്പരം പങ്കുവച്ച് മമ്മൂട്ടിയും മോഹന്‍ലാലും; ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിപ്പബ്ലിക് ദിനത്തില്‍
Published on
Updated on

2026-ലെ ഏറ്റവും വലിയ കൊളാബ് എന്നു വിളിക്കാവുന്ന പേട്രിയറ്റിന്റെ ആദ്യ പോസ്റ്റര്‍ റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറക്കും. മലയാളസിനിമയിലെ ഇതിഹാസങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം വലിയ താരനിര അണിനിരക്കുന്ന പേട്രിയറ്റ് രാജ്യസ്‌നേഹത്തിന്റെ ധീരോദാത്ത കഥയാണ് പറയുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സ്‌പൈ ത്രില്ലറുകളിലൊന്നാകും ഇത്. 'Dissent is patriotic, In a world full of traitors, be a Patriot !' എന്ന ടാഗ് ലൈനോടെ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പങ്കുവച്ച് കൊണ്ടാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ നാളെ പുറത്തു വരും എന്ന് പ്രഖ്യാപിച്ചത്.

ഇന്ന് രാവിലെ 11 മണി മുതല്‍ വൈകുന്നേരം 6 മണി വരെയുള്ള സമയത്തിനിടയില്‍ ചിത്രത്തിലെ 6 കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ആണ് പുറത്തു വിട്ടത്. നയന്‍താര, രാജീവ് മേനോന്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ആണ് ഇന്ന് റിലീസ് ചെയ്തത്. മമ്മൂട്ടിയും മോഹൻലാലും ക്യാരക്ടർ പോസ്റ്ററുകൾ പരസ്പരം പങ്കുവയ്ക്കുകയായിരുന്നു.

പേട്രിയറ്റിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പരസ്പരം പങ്കുവച്ച് മമ്മൂട്ടിയും മോഹന്‍ലാലും; ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിപ്പബ്ലിക് ദിനത്തില്‍
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് പത്മഭൂഷണ്‍

മമ്മൂട്ടിയും മോഹന്‍ലാലും പതിനേഴുവര്‍ഷത്തിനുശേഷം ഒരുമിക്കുന്ന സിനിമ എന്നതു മാത്രമല്ല പേട്രിയറ്റിന്റെ പ്രത്യേകത. മലയാളസിനിമയിലെ യുവനിരയുടെ വലിയൊരു സാന്നിധ്യം ചിത്രത്തിലുണ്ട്. ഫഹദ് ഫാസില്‍,കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ മുതല്‍ ദര്‍ശന രാജേന്ദ്രനും സെറിന്‍ ഷിഹാബും വരെ നീളുന്നു ആ പട്ടിക. ഇതിനൊപ്പം നയന്‍താര കൂടിയാകുമ്പോള്‍ രണ്ടു പതിറ്റാണ്ടിനിടെ മലയാളസിനിമ കണ്ട ഏറ്റവും വലിയ നക്ഷത്രത്തിളക്കമാണ് പേട്രിയറ്റിനുള്ളത്.

പേട്രിയറ്റിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പരസ്പരം പങ്കുവച്ച് മമ്മൂട്ടിയും മോഹന്‍ലാലും; ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിപ്പബ്ലിക് ദിനത്തില്‍
പടക്കം പൊട്ടിച്ച് സ്‌ക്രീന്‍ തകര്‍ത്ത് ആരാധകര്‍; മങ്കാത്ത റീ റിലീസിനിടയില്‍ അനിഷ്ട സംഭവങ്ങള്‍

രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിലുണ്ട്. പാന്‍ ഇന്ത്യന്‍ സിനിമയായൊരുങ്ങുന്ന പേട്രിയറ്റിന്റെ സംവിധായകന്‍ ടേക്ക് ഓഫ്,സീ യൂ സൂണ്‍,മാലിക് തുടങ്ങിയ ചിത്രങ്ങളിലൂടെ മികവിന്റെ കൈയൊപ്പിട്ട മഹേഷ് നാരായണനാണ്. മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവര്‍ഷത്തിലധികം നീണ്ടു ചിത്രീകരണം. 2024 നവംബര്‍ ശ്രീലങ്കയിലാണ് പേട്രിയറ്റ് ഷൂട്ടിങ് തുടങ്ങിയത്. മലയാളത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസര്‍ബെയ്ജാന്‍, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു പേട്രിയറ്റിന്റെ ഷൂട്ടിങ്. ഇന്ത്യയിലെ വന്‍നഗരങ്ങളായ ഡല്‍ഹി,മുംബൈ,ഹൈദ്രാബാദ്,കൊച്ചി എന്നിവിടങ്ങളാണ് ഈ സിനിമയ്ക്ക് ലൊക്കേഷനായത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ളതാകും പേട്രിയറ്റ് എന്നുറപ്പിക്കുന്നതായിരുന്നു പേട്രിയറ്റ് ടീസര്‍. ത്രസിപ്പിക്കുന്ന ആക്ഷന്‍ രം?ഗങ്ങളാകും ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഏറ്റവും മികച്ച സാങ്കേതികപ്രവര്‍ത്തകരാണ് ഈ സിനിമയ്ക്കായി ഒന്നിക്കുന്നത്. യുവതലമുറയുടെ ഹൃദയമിടിപ്പറിയുകയും അതിന്റെ താളത്തിനൊത്ത് സം?ഗീതമൊരുക്കുകയും ചെയ്യുന്ന സുഷിന്‍ ശ്യാമാണ് സം?ഗീത സംവിധായകന്‍. ത?ഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍,റോക്കി ഓര്‍ റാണി കി പ്രേം കഹാനി തുടങ്ങിയ ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ മനുഷ് നന്ദനാണ് ക്യാമറ. ചിത്രത്തിന്റെ രചന സംവിധായകന്‍ മഹേഷ് നാരായണന്റേതാണ്. അദ്ദേഹവും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് എഡിറ്റിങ്. 2026 ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിട്ടുള്ളത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - വിഷ്ണു സുഗതന്‍, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com