

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം ‘മട്ടാഞ്ചേരി മാഫിയ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ഗ്യാങ്സ്റ്റർ ആക്ഷൻ കോമഡി എൻ്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ മെഗാസ്റ്റാറിനൊപ്പം ആസിഫ് അലി, നസ്ലെൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ‘ഉണ്ട’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മട്ടാഞ്ചേരി മാഫിയ’.
മമ്മൂട്ടിയും യുവനിരയും തമ്മിലുള്ള കോംബോ വൻ ആവേശമായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഗ്യാങ്സ്റ്റർ ആക്ഷൻ കോമഡി എൻ്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു വ്യത്യസ്ത കഥാപാത്രമായിരിക്കും. ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാനയും, തല്ലുമാലയും, അനുരാഗ കരിക്കിൻ വെള്ളവും ഏറെ ശ്രദ്ധേയ ചിത്രങ്ങളാണ്. അതുകൊണ്ടുതന്നെ മട്ടാഞ്ചേരി മാഫിയയും പുതുമയുള്ള എന്നാൽ മാസ് പരിവേഷമുള്ള കഥപറച്ചിലാകുമെന്നാണ് മോളിവുഡിൽ നിന്നും കേൾക്കുന്ന ചർച്ചകൾ.
പ്ലാൻ ബി മോഷൻ പിച്ചേഴ്സിന്റെയും, യൂണിവേഴ്സൽ സിനിമസിന്റെയും ബാനറിൽ ബി.രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നിയോഗ് കൃഷ്ണ , ഷറഫു -സുഹാസ് , തശ്രീഖ് അബ്ദുൽ സലാം, ക്യാമറ ജിംഷി ഖാലിദ്, എഡിറ്റർ നൗഫൽ അബ്ദുല്ല, മ്യൂസിക് റെക്സ് വിജയൻ, ബി ജി എം സുഷിൻ ശ്യാം, മേക്കപ്പ് റോണക്സ് സേവിയർ , സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് , പ്രൊഡക്ഷൻ ഡിസൈൻ മാനവ് സുരേഷ് , കോസ്റ്റ്യൂം മാഷർ ഹംസ, വി എഫ് എക്സ് ഡിജി ബ്രിക്സ്, ലൈൻ പ്രൊഡ്യൂസർ വിഷാദ് കെ എൽ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ ചാർളി ആൻഡ് ദി ബോയ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ.