ബാഫ്തയിൽ തിളങ്ങി മണിപ്പൂരി ചിത്രം 'ബൂങ്', തരംഗമായി 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'; ഡികാപ്രിയോയ്ക്കും തിമോത്തി ഷാലമെയ്ക്കും നിരാശ

ലക്ഷ്മിപ്രിയ ദേവി ആണ് മണിപ്പൂരി ചിത്രം 'ബൂങ്ങി'ന്റെ സംവിധാനം
79ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് ജേതാക്കൾ
79ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് ജേതാക്കൾSource: X
Published on: 
Updated on: 

79ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ (ബാഫ്ത) പ്രഖ്യാപിച്ചു. ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പുരസ്കാര വിതരണം. ആറ് പുരസ്കാരങ്ങളുമായി പോൾ തോമസ് ആൻഡേഴ്സൺ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' ആണ് പുരസ്കാരനേട്ടത്തിൽ മുന്നിൽ. മികച്ച ചിത്രം, സംവിധാനം, അവലംബിത തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിങ്, സഹനടൻ എന്നീ വിഭാഗങ്ങളിലാണ് സിനിമ അവാർഡ് സ്വന്തമാക്കിയത്.

എന്നാൽ, മികച്ച നടനുള്ള വിഭാഗത്തിൽ ലിയോനാർഡോ ഡികാപ്രിയോ, തിമോത്തി ഷാലമെ തുടങ്ങിയ പ്രമുഖരെ അട്ടിമറിച്ച് ബ്രിട്ടീഷ് നടൻ റോബർട്ട് അരാമയോ പുരസ്കാരത്തിന് അർഹനായി.

മികച്ച കുട്ടികളുടെയും കുടുംബ സിനിമയുടെയും വിഭാഗത്തില്‍ ലക്ഷ്മിപ്രിയ ദേവി സംവിധാനം ചെയ്ത 'ബൂങ് 'എന്ന മണിപ്പൂരി ചിത്രമാണ് പുരസ്കാരം നേടിയത്. 'സൂട്ടോപിയ 2’, ‘ലിലോ ആൻഡ് സ്റ്റിച്ച്’ എന്നീ ഹോളിവുഡ് സിനിമകളെ പിന്തള്ളിയാണ് നേട്ടം. നിർമാതാവായ ഫർഹാൻ അക്തറിനൊപ്പമാണ് സംവിധായിക പുരസ്കാരം സ്വീകരിച്ചത്. മണിപ്പൂർ പശ്ചാത്തലമാക്കിയ ഈ ചിത്രം, തന്റെ അച്ഛനെ കണ്ടെത്താൻ അതിർത്തികൾ താണ്ടി യാത്ര ചെയ്യുന്ന ബൂങ് എന്ന കുട്ടിയെ കേന്ദ്രീകരിച്ചുള്ളതാണ്.

79ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് ജേതാക്കൾ
പോള്‍ തോമസ് ആന്‍ഡേഴ്സണ്‍, സാന്‍ ഫെർണാണ്ടോ വാലിയുടെ കാമുകന്‍

അലൻ കമ്മിങ് ആയിരുന്നു അവാർഡ് വിതരണ ചടങ്ങിന്റെ അവതാരകൻ. പ്രിൻസ് വില്യം ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ബോളിവുഡ് താരം അലിയ ഭട്ട് ആണ് മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. ഹിന്ദിയിലാണ് താരം പുരസ്കാര പ്രഖ്യാപന പ്രസംഗം തുടങ്ങിയത്.

79ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് ജേതാക്കൾ
യാര് വില്ലൻ! 'അപൂർവരാഗ'ത്തിൽ തുടങ്ങിയ രജനി-കമൽ ബ്രോമാൻസ്

പ്രധാന പുരസ്കാര ജേതാക്കൾ:

മികച്ച ചിത്രം: വൺ ബാറ്റിൽ ആഫ്റ്റർ അനദർ

മികച്ച സംവിധായകൻ: പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)

മികച്ച നടൻ: റോബർട്ട് അരാമയോ (ഐ സ്വയർ)

മികച്ച നടി: ജെസ്സി ബക്ലി (ഹാംനെറ്റ് )

മികച്ച തിരക്കഥ: റായൻ കൂഗ്ലർ (സിന്നേഴ്സ്)

മികച്ച അവലംബിത തിരക്കഥ: പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)

മികച്ച സഹനടൻ: സീൻ പെൻ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)

മികച്ച സഹനടി: വുൻമി മൊസാകു (സിന്നേഴ്സ് )

മികച്ച ഛായാഗ്രഹണം: മൈക്കിൾ ബോമാൻ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)

മികച്ച എഡിറ്റർ: ആൻഡി ജർഗൻസൺ

മികച്ച ബ്രിട്ടീഷ് ചിത്രം: ഹാംനെറ്റ്

മികച്ച വസ്ത്രാലങ്കാരം: കേറ്റ് ഹോലെ ( ഫ്രാങ്കൻസ്റ്റൈൻ)

ഒറിജിനൽ സ്കോർ: ലുഡ്‌വിഗ് ഗോറാൻസൺ (സിന്നേഴ്സ് )

പ്രൊഡക്ഷൻ ഡിസൈൻ: താമര ഡെവെറെൽ, ഷെയ്ൻ വ്യൂ (ഫ്രാങ്കൻസ്റ്റൈൻ)

മികച്ച വിദേശഭാഷാ ചിത്രം: സെന്റിമെന്റൽ വാല്യൂ

മികച്ച ആനിമേറ്റഡ് ചിത്രം: സൂട്രോപോളിസ് 2

ബാഫ്ത റൈസിംഗ് സ്റ്റാർ അവാർഡ്: റോബർട്ട് അരാമയോ

സൗണ്ട്: ഗാരെത് ജോൺ, അൽ നെൽസൺ, ഗ്വെൻഡോലിൻ യേറ്റ്സ് വിറ്റിൽ, ഗാരി എ. റിസോ, ജുവാൻ പെരാൾട്ട (F1)

സ്പെഷ്യൽ വിഷ്വൽ ഇഫക്ട്‌സ്: ജോ ലെറ്റേരി, റിച്ചാർഡ് ബെയ്‌ൻഹാം, ഡാനിയൽ ബാരറ്റ്, എറിക് സൈൻഡൺ (അവതാർ: ഫയർ ആൻഡ് ആഷ്)

ബ്രിട്ടീഷ് ഷോർട്ട് ആനിമേഷൻ: ടു ബ്ലാക്ക് ബോയിസ് ഇൻ പാരഡൈസ്

ബ്രിട്ടീഷ് ഷോർട്ട് ഫിലിം: ദിസ് ഈസ് എൻഡോമെട്രിയോസിസ്

News Malayalam 24x7
newsmalayalam.com