മണിരത്നം പടവും ദേവദാസും ഇല്ലാതെ എന്ത് പ്രണയദിനം; റീ റിലീസിനൊരുങ്ങി ക്ലാസിക് റൊമാന്റിക് സിനിമകൾ

പിവിആർ ഐനോക്സ് ആണ് ചിത്രങ്ങളുടെ റീ റിലീസിന് നേതൃത്വം നൽകുന്നത്
പ്രണയദിനത്തിൽ റീ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ
പ്രണയദിനത്തിൽ റീ റിലീസ് ചെയ്യുന്ന ചിത്രങ്ങൾSource: X
Published on
Updated on

കൊച്ചി: വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് 'പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ' ആഘോഷിക്കുന്നതിന്റെ ഭാഗമായി ക്ലാസിക് പ്രണയചിത്രങ്ങൾ റീ റിലീസിന് ഒരുങ്ങുന്നു. ഷാരൂഖ് ഖാൻ നായകനായ 'ദേവദാസ്', സൽമാൻ ഖാന്റെ 'തേരേ നാം', മണിരത്നം സംവിധാനം ചെയ്ത 'യുവ' എന്നിവയാണ് ഈ മാസം വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. പിവിആർ ഐനോക്സ് ആണ് ഈ ചിത്രങ്ങളുടെ റീ റിലീസിന് നേതൃത്വം നൽകുന്നത്.

'ദേവദാസ്' ആകും ആദ്യം പിവിആർ ഐനോക്സ് തിയേറ്ററുകളിലേക്ക് എത്തുക. ഫെബ്രുവരി ആറിന് സിനിമ റീ റിലീസ് ചെയ്യും. മണിരത്നം ചിത്രം 'യുവ' ഫെബ്രുവരി 20ന് പ്രദർശിപ്പിക്കും. സൽമാൻ ഖാൻ നായകനായ 'തേരെ നാം' ഫെബ്രുവരി 27ന് ആണ് എത്തുന്നത്.

ശരത് ചന്ദ്ര ചാറ്റർജിയുടെ നോവലിനെ ആസ്പദമാക്കിയാണ് സഞ്ജയ് ലീല ബൻസാലി 'ദേവദാസ്' ഒരുക്കിയത്. ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. 2002ൽ റിലീസ് ചെയ്ത ചിത്രം അക്കാലത്തെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമയായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു. ബൻസാലിയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായാണ് ഇന്നും ദേവദാസ് കണക്കാക്കപ്പെടുന്നത്.

പ്രണയദിനത്തിൽ റീ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ
ഉദയ്പൂർ കൊട്ടാരത്തിൽ രശ്മിക-വിജയ് ദേവരകൊണ്ട വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു? വീഡിയോ വൈറൽ

സൽമാൻ ഖാന്റെ കരിയറിലെ വലിയൊരു തിരിച്ചുവരവായിരുന്നു 2003ൽ ഇറങ്ങിയ 'തേരെ നാം'. സതീഷ് കൗശിക് സംവിധാനം ചെയ്ത ഈ തീവ്ര പ്രണയകഥയിലൂടെയാണ് ഭൂമിക ചൗള ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വിക്രം നായകനായ 'സേതു' എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു സിനിമ. ചിത്രത്തിലെ സൽമാൻ ഖാന്റെ പ്രകടനവും പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രണയദിനത്തിൽ റീ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ
എന്നെക്കൊണ്ട് 'തലൈവർ 173' ചെയ്യാൻ പറ്റുമോ എന്ന് ചിലർക്ക് സംശയമുണ്ട്, അത് പടം ഇറങ്ങുമ്പോൾ മാറും: സിബി ചക്രവർത്തി

മണിരത്നം സംവിധാനം ചെയ്ത 'യുവ' 2004ലാണ് പുറത്തിറങ്ങിയത്. അഭിഷേക് ബച്ചൻ, അജയ് ദേവ്ഗൺ, വിവേക് ​​ഒബ്‌റോയ്, ഇഷ ഡിയോൾ, റാണി മുഖർജി, കരീന കപൂർ എന്നിവരാണ് സിനിമയിൽ അണിനിരന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള മൂന്ന് യുവാക്കളുടെ ജീവിതം ഒരു പ്രത്യേക സംഭവത്തിലൂടെ എങ്ങനെ മാറിമറിയുന്നു എന്നാണ് ചിത്രം പറയുന്നത്. റാഷമോൺ ശൈലിയിലാണ് മണിരത്നം സിനിമ അണിയിച്ചൊരുക്കിയത്. 'ആയുധ എഴുത്ത്' എന്ന പേരിൽ സൂര്യ, മാധവൻ, കാർത്തിക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈ കഥ തമിഴിലും മണിരത്നം പുറത്തിറക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com