അങ്ങനെ വിട്ടുപോകാന്‍ പാടുള്ള പേരല്ലല്ലോ 'ഗിരീഷ് പുത്തഞ്ചേരി'; രാവണപ്രഭു പോസ്റ്റര്‍ തിരുത്തിയതില്‍ സന്തോഷമെന്ന് മനു മഞ്ജിത്ത്

പോസ്റ്ററില്‍ ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവായതിനെ മനു മഞ്ജിത്ത് വിമര്‍ശിച്ചിരുന്നു
അങ്ങനെ  വിട്ടുപോകാന്‍ പാടുള്ള പേരല്ലല്ലോ 'ഗിരീഷ് പുത്തഞ്ചേരി'; രാവണപ്രഭു പോസ്റ്റര്‍ തിരുത്തിയതില്‍ സന്തോഷമെന്ന് മനു മഞ്ജിത്ത്
Published on

വിമര്‍ശനങ്ങള്‍ക്കു പിന്നാലെ രാവണപ്രഭു പോസ്റ്ററില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി ഗാനരചയിതാവ് മനു മഞ്ജിത്ത്. രാവണ പ്രഭു റീ റിലീസ് പോസ്റ്ററില്‍ ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവായതിനെ വിമര്‍ശിച്ച് മനു മഞ്ജിത്ത് രംഗത്തെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് മനു മഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നതിനിടയിലാണ് ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ വന്നത്. തീരുമാനത്തെ അഭിനന്ദിച്ച് മനു മഞ്ജിത്തും പുതിയ പോസ്റ്റിട്ടു.

അങ്ങനെ വിട്ടുപോകാന്‍ പാടുള്ള പേരല്ല ഗിരീഷ് പുത്തഞ്ചേരി എന്ന് മനുവിന്റെ പുതിയ പോസ്റ്റില്‍ പറയുന്നു. ആ കുറവ് തിരുത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.

അങ്ങനെ  വിട്ടുപോകാന്‍ പാടുള്ള പേരല്ലല്ലോ 'ഗിരീഷ് പുത്തഞ്ചേരി'; രാവണപ്രഭു പോസ്റ്റര്‍ തിരുത്തിയതില്‍ സന്തോഷമെന്ന് മനു മഞ്ജിത്ത്
'ആ പ്രതിഭാസം മരിച്ചെന്നേ ഉള്ളൂ, മറഞ്ഞു പോയിട്ടില്ല'; ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതിനെതിരെ മനു മഞ്ജിത്ത്

ഫേസ്ബുക്ക് പോസ്റ്റ്:

ആ 'കുറവ്' പുതിയ പോസ്റ്ററില്‍ തിരുത്തിയിരിക്കുന്നു എന്നറിയുന്നു.

ഒരുപാട് സന്തോഷം ????

എല്ലാവരോടും സ്‌നേഹം..!

അങ്ങനെ വിട്ടുപോകാന്‍ പാടുള്ള പേരല്ലല്ലോ അത്...

'ഗിരീഷ് പുത്തഞ്ചേരി'

ചില ഓര്‍മക്കുറവുളുടെ പേര് മറവി എന്നല്ല. നന്ദികേട് എന്നാണ് എന്നായിരുന്നു മനു മഞ്ജിത്തിന്റെ വിമര്‍ശനം. രാവണപ്രഭുവിലെ ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രതിഭാസമാണ് ഗിരീഷ് പുത്തഞ്ചേരി. അദ്ദേഹം മരിച്ചു പോയെന്നേ ഉള്ളൂ, മറഞ്ഞു പോയിട്ടില്ലെന്നുമായിരുന്നു ആദ്യ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടുള്ള മനു മഞ്ജിത്ത് സോഷ്യല്‍ മീഡിയ പോസ്റ്റ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com