സ്പൈഡി ഫാൻസ് ഹാപ്പിയല്ലേ! പറഞ്ഞതിലും നേരത്തെ 'ബ്രാൻഡ് ന്യൂ ഡേ' ഇന്ത്യൻ ആരാധകരിലേക്ക് എത്തുന്നു

സോണി പിക്ചേഴ്സ് ഇന്ത്യയുടെ പ്രഖ്യാപനം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് സ്പൈഡർ-മാൻ ആരാധകർ
'സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ' സിനിമ
'സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ' സിനിമ
Published on
Updated on

മാർവൽ സ്റ്റുഡിയോസിന്റെ സൂപ്പർ ഹീറോ സിനിമകൾക്ക് അങ്ങ് ഹോളിവുഡിൽ മാത്രമല്ല ഇന്ത്യയിലും ആരാധകർ ഏറെയാണ്. മാർവൽ ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം 'സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ'യ്‌ക്ക് വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണിവർ. ഇപ്പോഴിതാ മാർവൽ - സ്പൈഡർ മാൻ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സോണി പിക്ചേഴ്സ് ഇന്ത്യ.

ജൂലൈ 31നാണ് 'സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ'യുടെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ചിത്രം ഇന്ത്യയിൽ ഒരു ദിവസം മുന്നേ എത്തും. ജൂലൈ 30ന് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുമെന്നാണ് സോണി പിക്ചേഴ്സ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇംഗ്ലീഷിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. മാത്രമല്ല, റിലീസിന് 50 ദിവസങ്ങൾക്ക് മുൻപ് അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങും ആരംഭിക്കും. സോണി ഇന്ത്യയുടെ പ്രഖ്യാപനം ആവേശത്തോടെയാണ് ഇന്ത്യയിലെ സ്പൈഡി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്ത് നിന്ന് വലിയ ആദ്യ ദിന കളക്ഷൻ നേടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

'സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ' സിനിമ
സ്പൈ ആക്ഷൻ ത്രില്ലറുമായി ആലിയ ഭട്ട്; 'ആൽഫ' ടീസർ പുറത്ത്

നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്‌ലർ ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. 2021ൽ പുറത്തിറങ്ങിയ 'സ്പൈഡർ മാൻ: നോ വേ ഹോം' സിനിമയുടെ തുടര്‍ച്ചയാണ് 'ബ്രാൻഡ് ന്യൂ ഡേ'. പീറ്റർ പാർക്കർ (സ്പൈഡർ മാൻ) തന്റെ ഡിഎൻഎ വ്യതിയാനങ്ങളുമായി പോരാടുന്നതാണ് പുതിയ ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഹൾക്ക് (ബ്രൂസ് ബാനർ), പണിഷർ, സ്കോർപിയൻ, ഹാൻഡ്, ബൂമറാങ് തുടങ്ങിയ മാർവെൽ കഥാപാത്രങ്ങളേയും ട്രെയ്‌ലറിൽ കാണാം.

'സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ' സിനിമ
ഇതാണ് 'പൂച്ച സാർ' ! നായകനായി ജോമോൻ ജ്യോതിർ; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ടോം ഹോളണ്ട് സ്പൈഡർ മാൻ ആയി എത്തുന്ന ചിത്രത്തിൽ സെൻഡയ, ജോൺ ബെർന്താൽ, മാർക്ക് റഫലോ, ജേക്കബ് ബറ്റലോൺ, മൈക്കൽ മാൻഡോ, ട്രാമെൽ ടിൽമാൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'സ്ട്രെയിഞ്ചർ തിങ്സ്' താരം സാഡി സിങ്കും സിനിമയിൽ ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ ആണ് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ നാലാമത്തെ സ്പൈഡർ മാൻ ചിത്രമായ 'ബ്രാൻഡ് ന്യൂ ഡേ' സംവിധാനം ചെയ്യുന്നത്.

News Malayalam 24x7
newsmalayalam.com