" 12 വർഷത്തെ കാത്തിരിപ്പിന് വിരാമം"; ജൂഡ് ആന്തണിയും മോഹൻലാലും ഒന്നിക്കുന്നു

12 വർഷത്തെ കാത്തിരിപ്പിന് വിരാമമായെന്ന് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ജൂഡ് ആന്തണി പ്രതികരിച്ചു
" 12 വർഷത്തെ കാത്തിരിപ്പിന് വിരാമം";  ജൂഡ് ആന്തണിയും മോഹൻലാലും ഒന്നിക്കുന്നു
Published on
Updated on

വിസ്മയ മോഹൻലാൽ നായികയായെത്തിയ തുടക്കത്തിന് ശേഷം ജൂഡ് ആന്തണിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നു. അടുത്തവര്‍ഷത്തോടെ സിനിമയുണ്ടാകുമെന്ന് മോഹന്‍ലാൽ സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ജൂഡുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും മോഹൻലാൽ പറഞ്ഞു. 12 വർഷത്തെ കാത്തിരിപ്പിന് വിരാമമായെന്ന് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ജൂഡ് ആന്തണി പ്രതികരിച്ചു.

വിസമയ മോഹൻലാൽ നായികയായി എത്തിയ തുടക്കം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. തിയേറ്ററിൽ മികച്ച പ്രതികരണം നേടുന്ന ചിത്രം ബോക്സോഫീസ് കളക്ഷനിലും നേട്ടമുണ്ടാക്കുന്നുണ്ട്. ഇതിനോടകം തന്നെ ചിത്രം 15 കോടിക്ക് മുകളിൽ നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. കൂടാതെ മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

" 12 വർഷത്തെ കാത്തിരിപ്പിന് വിരാമം";  ജൂഡ് ആന്തണിയും മോഹൻലാലും ഒന്നിക്കുന്നു
" അപ്പടിയേ സ്ട്രെയ്റ്റ് കേരള..."; മമ്മൂട്ടിക്ക് വഴികാട്ടിയ ആരാധകനെക്കുറിച്ച് നിർമാതാവിൻ്റെ കുറിപ്പ്

അതേസമയം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം. ഡിസംബറിൽ ക്രിസ്മസ് റിലീസ് ആയിരിക്കും അതിമനോഹരം എന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലും ബോക്സ് ഓഫീസ് ഹിറ്റ് സംവിധായകൻ ചിദംബരവും ഒന്നിക്കുന്ന സിനിമയുടെ പുതിയ അപ്ഡേറ്റും പുറത്ത് വന്നിട്ടുണ്ട്.ദിലീഷ് പോത്തന്റെ നെടുങ്കണ്ടം മിറാക്കിള്‍, കാമിയോ റോളിലെത്തുന്ന ഖലീഫ, തമിഴിലെ ജയിലര്‍ 2 എന്നിവയാണ് മോഹൻലാലിന്റെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങൾ.

News Malayalam 24x7
newsmalayalam.com